തീരാനഷ്ടം: ഐഐഎ കാലിക്കറ്റ് സെന്റര്‍
അഫീഫ് പി.കെ. അന്തരിച്ചു
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ് കോഴിക്കോട് സെന്ററിന്റെ എഡിറ്ററും സീറോ സ്റ്റുഡിയോ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുമായ മഞ്ചേരി പാലക്കുളം പറച്ചിക്കോടന്‍ വീട്ടില്‍ അഫീഫ് (32) നിര്യാതനായി. ഖബറടക്കം പാലക്കുളം ജുമാമസ്ജിദില്‍ നടത്തി. പിതാവ്: അബൂബക്കര്‍ സിദ്ദീഖ്, മാതാവ്: റസിയ. ഭാര്യ:ഷബ്ന.കെ. മകള്‍: ആയിഷ മിന്‍ഹര്‍. സഹോദരി: അനീസ.
ദേശീയ തലത്തില്‍ അറിയപ്പെടുന്ന പ്രമുഖനായ ആര്‍ക്കിടെക്്റ്റാണ്. ഐഐഎ നാഷണല്‍ അവാര്‍ഡ്. ഐഐഎ കേരള ചാപ്റ്റര്‍ അവാര്‍ഡ്, ഫോബ്‌സ് ഇന്ത്യ ഡിസൈന്‍ അവാര്‍ഡ്, സ്റ്റാര്‍ട്ട്അപ്പ് ഓഫ് ദി ഇയര്‍ അവാര്‍ഡ്,ഐഐഐഡി ഡിസൈന്‍ എക്‌സലന്‍സ് അവാര്‍ഡ്,എന്‍ഡിടിവി ഡിസൈന്‍ ആന്റ് ആര്‍ക്കിടെക്ച്ചര്‍ അവാര്‍ഡ് 2017ലെ വനിതാ വീടിന്റെ ബെസ്റ്റ് ആര്‍ക്കിടെക്റ്റസ് അവാര്‍ഡ്, ബെസ്റ്റ് റിനോവേറ്റഡ് ഹൗസ് അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ പുരസ്‌കാരങ്ങള്‍. നേടിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി പുനഃരധിവാസ പ്രൊജക്ടിന് 2022ലെ ഐഐഎ ദേശീയ അവാര്‍ഡ് നേടിയ അഫീഫ് സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രൊജക്ടുകള്‍ ഏറ്റെടുത്ത് പ്രവൃത്തിപഥത്തിലെത്തിച്ചിട്ടുണ്ട്.
ഏറ്റവും ഒടുവില്‍ ലഭിച്ച കോഹ് ലര്‍ ബോള്‍ഡ് ഡിസൈന്‍ അവാര്‍ഡ് ഏറ്റു വാങ്ങുന്നതിനായി ബംഗലുരുവില്‍ പോയതായിരുന്നു. അവിടെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. അഫീഫിന്റെ മരണം ആര്‍ക്കിടെക്ച്ചര്‍
മേഖലയ്ക്കും പൊതുസമൂഹത്തിനും തീരാ നഷ്്ടമാണെന്ന് ഐഐഎ കാലിക്കറ്റ് സെന്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പി.പി. വിവേക്, സെക്രട്ടറിമാരായ ആര്‍ക്കിടെക്റ്റ് ഷാം സലീം, അര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍ എന്നിവര്‍ പറഞ്ഞു.