ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. രാവിലെ 10.43 നാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തേക്ക് റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണ്.