വിപണിയില്‍ നേട്ടമുണ്ടാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഓഹരി വിപണിയില്‍ മിന്നുന്ന നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുന്‍നിരയിലുള്ള പത്ത് കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ ആഴ്ച 1.49 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. ഇതില് കൂടുതൽ നേട്ടമുണ്ടാക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവരുടെ വിപണി മൂലധനം കുറഞ്ഞു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ് എന്നിവ അവരുടെ മൂല്യനിര്‍ണ്ണയത്തില്‍ നേട്ടമുണ്ടാക്കി
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 74,329.95 കോടി ഉയര്‍ന്ന് 12,94,038.34 കോടിയിലെത്തി, മികച്ച 10 കമ്പനികളില്‍ ഏറ്റവും കൂടുതലാണിത്. ഐസിഐസിഐ ബാങ്ക് 22,943.86 കോടി രൂപ കൂട്ടിച്ചേര്‍ത്തു. 4,47,323.82 കോടിയാക്കി. ഇന്‍ഫോസിസ് 15,888.27 കോടി രൂപ ഉയര്‍ന്ന് 5,57,835.85 കോടിയിലെത്തി. കഴിഞ്ഞ ആഴ്ച ബിഎസ്ഇയില്‍ 812 പോയിന്റിന്റെ നേട്ടമുണ്ടാക്കിയത് ഈ കമ്പനികളാണ്.