ലോക്ക്ഡൗണില്‍ വരുമാനം ഇടിഞ്ഞ് ബെവ്‌കോ; കടുത്ത പ്രതിസന്ധി
കൊച്ചി: ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ കടുത്ത വരുമാനം ഇടിവ് നേരിടുകയാണ് ബവ്‌റെജസ് കോര്‍പ്പറേഷന്‍. 1,000 കോടി രൂപയാണ് ബെവ്‌കോയുടെ നഷ്ടം. ഒറ്റമാസത്തെയാണ് നഷ്ടം. 2019-20-ല്‍ മദ്യവില്‍പ്പനയിലൂടെ 12,398 കോടി രൂപയാണ് സംസ്ഥാന ഖജനാവിന് ലഭിച്ചത് . എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായതും ലോക്ക്ഡൗണും എല്ലാം മദ്യ വില്‍പ്പനയിലൂടെയുള്ള വരുമാനം കുത്തനെ ഇടിയാന്‍ കാരണമായി.
ഏപ്രില്‍ 27 മുതല്‍ ബെവ്‌കോയിലൂടെയും ബാര്‍ ഹോട്ടലുകളിലൂടെയുമുള്ള മദ്യ വിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ 27 വരെയുള്ള കാലയളവില്‍ 970 കോടി രൂപയാണ് മദ്യ വില്‍പ്പനയിലൂടെ ബെവ്‌കോ നേടിയത്. എങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതാണ് വില്‍പ്പന ഇടിയാന്‍ കാരണമായത്.ജീവനക്കാരുടെ ശമ്പളം, ഔട്ട്‌ലെറ്റുകളുടെ വാടക എന്നിവക്കായും സര്‍ക്കാരിനെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായേക്കാം. ബെവ്‌കോ തുറക്കണമെന്ന ആവശ്യവുമായി ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശവും പരിഗണനയിലുണ്ട്. എന്നാല്‍ വ്യാപക എതിര്‍പ്പുകള്‍ കണക്കിലെടുത്ത് ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല. ലോക്ക്ഡൗണ്‍ നീക്കിയാല്‍ മൊബൈല്‍ ആപ്പിലൂടെ മദ്യ വില്‍പ്പന പ്രോത്സാഹിപ്പിച്ചേക്കും എന്ന് സൂചനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11,743.99 കോടി രൂപയുടേതായിരുന്നു വില്‍പ്പന