കോഴിക്കോട്: പ്രൈംവോളി ലീഗ് നാലാം സീസണിലെ വിലയേറിയ താരങ്ങളായി ജെറോം വിനീതും ഷമീമുദീനും വിനിത് കുമാറും. താരലേലത്തില്‍ പ്ലാറ്റിനം വിഭാഗത്തിലുണ്ടായിരുന്ന മൂവര്‍ക്കും 22.5 ലക്ഷം രൂപ വീതമാണ് ലഭിച്ചത്. ജെറോമിനെ ചെന്നൈ ബ്ലിറ്റ്സ് സ്വന്തമാക്കിയപ്പോള്‍ ഷമീം കാലിക്കറ്റ് ഹീറോസിന്റെ ഭാഗമായി. വിനിത് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിലുമെത്തി. ആകെ 789 കളിക്കാരാണ് കോഴിക്കോട് നടന്ന താരലേലത്തില്‍ പങ്കെടുത്തത്. 10 ഫ്രാഞ്ചൈസികള്‍. 6, 08,50000 രൂപ ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ ചെലവാക്കി.
ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ടീമുകളായിരുന്നു ജെറൊം വിനീതിനായി രംഗത്ത്. മുമ്പ് കാലിക്കറ്റിനായി കളിച്ച വിനീതിനെ ഒടുവില്‍ ചെന്നൈ 22.5 ലക്ഷത്തിന് കൂടാരത്തിലെത്തിക്കുകയായിരുന്നു. എം അശ്വിന്‍രാജ്, സമീര്‍ ചൗധരി (റൈറ്റ് ടു മാച്ച്) , ആദിത്യ റാണ എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. നഞ്ചില്‍ സൂര്യ (5.75), ടി ശ്രീകാന്ത് (6.5), കെ തരുണ്‍ ഗൗഡ (4.25), കയ്ല വിഷ്ണു വര്‍ധന്‍ ബാബു, എം എന്‍ നമിത് (ഇരുവര്‍ക്കും 3 ലക്ഷം) എന്നിവരും ചെന്നൈ ടീമിലെത്തി.
ഷമീമുദീനെ കൂടാതെ കാലിക്കറ്റ് ഹീറോസ് പരിചയ സമ്പന്നരെയും സ്വന്തമാക്കി. റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ 11.5 ലക്ഷത്തിന് സന്തോഷ് എസിനെയും ടീമിലെത്തിച്ചു.അബ്ദുള്‍ റഹീം (4), മുകേഷ് കുമാര്‍ (4), ഹാരിസ്, കിരണ്‍രാജ്തേവലില്‍, ഉസാമ റെഹാമത് (3 ലക്ഷം വീതം) എന്നിവരും കലിക്കറ്റിന്റെ ഭാഗമായി.
അമല്‍ കെ തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷത്തിന് ജസ്ജോദ് സിങ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. യു ജന്‍ഷാദ് (4.25), ആയുഷ് പാണ്ഡെ, നിര്‍മല്‍ ജോര്‍ജ്, കെ സച്ചിന്‍, പി ഹേമന്ത്, വി അലന്‍ ആഷിഖ് (3 ലക്ഷം വീതം) എന്നിവരും കൊച്ചി ടീമിലെത്തി.
അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോണ്‍ ടി ജോണിനെ നിലനിര്‍ത്തി. അംഗമുത്തു, ജി എസ് അഖിന്‍ എന്നിവരെ യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അര്‍ഷഖ് സിനാന്‍ (8), പി പ്രഭാകരന്‍ (3.25), ധ്രുവില്‍ പട്ടേല്‍, ബി എസ് അഭിനവ്, ഹര്‍ഷ് ചൗധരി (3 ലക്ഷം വീതം) എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കി.
അവസാന ഘട്ടത്തില്‍ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോര്‍പിഡോസ് പി വി ജിഷ്ണുവിനെ 14 ലക്ഷത്തിനാണ് നേടിയത്. ഗോള്‍ഡ് വിഭാഗത്തില്‍നിന്നാണ് തെരഞ്ഞെടുത്തത്. 6.5 ലക്ഷത്തിന് ജോയെല്‍ ബെഞ്ചമിന്‍ ജെ, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിന്‍ ജോസ്, രോഹിത് കുമാര്‍ എന്നിവരും ടീമിലെത്തി. ഹിമാന്‍ഷു ത്യാഗി (4.25), നിതിന്‍ മിന്‍ഹാസ് (4.2), സന്ദീപ് (3) എന്നിവരും ടീമില്‍ ഉള്‍പ്പെട്ടു.
പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് 11 ലക്ഷം രൂപയ്ക്ക് മുഹമ്മദ് ജാസിമിനെ സ്വന്തമാക്കിയ ഡല്‍ഹി തൂഫാന്‍സ് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെയും കൂടാരത്തിലെത്തിച്ചു. ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് ജോര്‍ജ് ആന്റണിയെ നേടി. അഞ്ച് ലക്ഷം രൂപ. ആറര ലക്ഷത്തിന് മന്നത്ത് ചൗധരിയെയും സ്വന്തമാക്കി. അഭിഷേക് രാജീവ്, അവിനാഷ്, കെ ആര്‍ റിജാസ് (3 ലക്ഷം) എന്നിവരും ഡല്‍ഹിയിലെത്തി.
പതിനാറ് ലക്ഷത്തിന് ശിഖര്‍ സിങ്ങിനെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിലാണ് ഹൈദരാബാദ് ബ്ലാക്ഹോക്സ് തിളങ്ങിയത്. അമന്‍ കുമാര്‍, ദീപു വേണുഗോപാല്‍ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപയ്ക്കുംനേടി. രജനീഷ് സിങ് (3), പ്രീത് കരണ്‍ (4.75), അതുല്‍, ദിഗ്വിജയ് സിങ് (3 ലക്ഷം വീതം) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് താരങ്ങള്‍.
കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ് ആറ് ലക്ഷത്തിന്ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് പങ്കജ് ശര്‍മയെ സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് സര്‍ജന്‍ ഷെട്ടിയുമെത്തി. എന്‍ ജിതിന്‍ (5.75), സുയാഷ് തോമര്‍ (4), എം വി ലാല്‍സുജന്‍ (6.25), മുഹമ്മദ് ഇഖ്ബാല്‍ ((7), അമിത് ചോക്കെര്‍ (5), മുഹമ്മദ് ഫവാസ് (3) എന്നിവരാണ് കൊല്‍ക്കത്തയുടെ മറ്റ് താരങ്ങള്‍.
മുംബൈ മിറ്റിയോഴ്സ് കാര്‍ത്തിക് എ, ലാഡ് ഓം വസന്ത് എന്നിരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് കൂടാരത്തിലെത്തിച്ചു. അതേസമയം, ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് വിപുല്‍ കുമാര്‍ (റൈറ്റ് ടു മാച്ച്) 6.25 ലക്ഷം രൂപയ്ക്കുമെത്തി. സോനു, നിഖില്‍എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതം മുടക്കി. അഭിനവ് സലാര്‍, യോഗേഷ് കുമാര്‍ (3ലക്ഷം വീതം) എന്നിവരും ടീമിലെത്തി.
നവാഗതരായ ഗോവ ഗാര്‍ഡിയന്‍സ് പ്രിന്‍സ്, രാമനാഥന്‍ എന്നിവരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കി. വിക്രം, ദുഷ്യന്ത് സിങ്, (4 ലക്ഷം വീതം), രോഹിത് യാദവ് (3.5), ജെറി ഡാനിയേല്‍ (3) എന്നിവരും ഗോവയുടെ ഭാഗമായി. എല്ലാ ഫ്രാഞ്ചൈസിള്‍ക്കും കളിക്കാരെ നിലനിര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. പൂള്‍ ലേലത്തിനായി വിട്ടുനല്‍കാനും അവസരം കിട്ടി. ഇന്ത്യന്‍ താരങ്ങളെ നാല് വിഭാഗങ്ങളായാണ് തിരിച്ചത്. വിദേശ താരങ്ങളെ ടീമുകള്‍ക്ക് നേരിട്ട് ഡ്രാഫ്റ്റ് ചെയ്യാം.