കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ പ്രതിമാസ നഷ്ടം 112 കോടി രൂപ,  റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി
 



തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കിയാല്‍ 65 കോടിയും,  ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നടപ്പാക്കിയാല്‍ 90 കോടിയും നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഴുവന്‍ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാല്‍ പ്രതിമാസ നഷ്ടം 112 കോടിയാകും. 3 മാസത്തേക്കുള്ള കണക്കാണ് നല്‍കിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.

പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാര്‍ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കര്‍ണാടകയില്‍ എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്‌നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കുന്നതില്‍ ഗതാഗതമന്ത്രി സി.പി.ജോണ്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഏതൊക്കെ ബസില്‍, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകള്‍ക്ക് പുറത്തേക്ക് സൗജന്യ യാത്രയുണ്ടോ?, എല്ലാ പ്രായക്കാര്‍ക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചാകും തീരുമാനം. 

പ്രതിദിന സ്ത്രീ യാത്രക്കാരുടെ എണ്ണം കണക്കാക്കാന്‍ കെഎസ്ആര്‍ടിസി ജെന്‍ഡര്‍ ടിക്കറ്റിങ്  തുടങ്ങിയിരുന്നു. ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും ആനുകൂല്യം. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ നിശ്ചിത ദൂരപരിധിയില്‍ സൗജന്യയാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക കാര്‍ഡില്ലാതെ, പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും യാത്ര സൗജന്യമാക്കിയേക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media