മാനസിക വിഭ്രാന്തിയുള്ളവരുടെ കൈവശം ആണവായുധം അനുവദിക്കാനാവില്ല; പശ്ചിമേഷ്യയെ യുഎസ് രക്ഷിച്ചു: ട്രംപ് 



വാഷിങ്ടണ്‍: ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോണ്‍ഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, അത് നീട്ടണമെങ്കില്‍ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം വാക്കാലുള്ള ആക്രമണങ്ങള്‍ ട്രംപ് തുടരുകയാണ്.

'ദീകരവാദികളായ ഇറാനില്‍ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ നടപടികളാണ്. ബോംബറുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അവരെ (ഇറാനെ) തടഞ്ഞു. ഞങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇസ്രയേല്‍, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തകര്‍ന്നുപോകുമായിരുന്നു.' ഫ്‌ലോറിഡയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ ട്രംപ്  പറഞ്ഞു. ഇറാന്‍ നാമാവശേഷമാവുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 'അവര്‍ക്ക് നാവികസേനയില്ല. വ്യോമസേനയില്ല. വിമാനവേധ സംവിധാനങ്ങളില്ല. റഡാറുകളില്ല. അവരുടെ നേതാക്കളെല്ലാം ഇല്ലാതായിരിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഇറാന്‍ മുന്നോട്ടുവെച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ നിര്‍ദ്ദേശം ട്രംപ് നിരസിച്ചു. 'മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ പ്രശ്‌നം വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഞങ്ങള്‍ പിന്മാറില്ല.' ട്രംപ് പറഞ്ഞു. യുഎസിന് അനുകൂലമായ കരാര്‍ നല്‍കാത്തതിന് ഇറാന്‍ നേതൃത്വത്തെ ട്രംപ് കുറ്റപ്പെടുത്തി. 'അതൊരു വികലമായ നേതൃത്വമാണ്. അവരെല്ലാവരും ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ എല്ലാവരും ആശയക്കുഴപ്പത്തിലാണ്.' ട്രംപ് പറഞ്ഞു.അന്തിമമായി ഇറാനു രണ്ട് വഴികളുണ്ട്. ട്രംപ് പറഞ്ഞു. 'നമുക്ക് അവരെ പൂര്‍ണ്ണമായി നശിപ്പിച്ച് എന്നത്തേക്കുമായി നാശം വരുത്തണോ? അതോ നമുക്ക് ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കണോ? അതൊക്കെയാണ് ഓപ്ഷനുകള്‍, 'ട്രംപ് പറഞ്ഞു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media