തിരുവനന്തപുരം: സി.എംആര്‍എല്‍-എക്‌സ്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലും മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തെരുവില്‍ പ്രതിഷേധം നടത്താന്‍ ആഹ്യാനം ചെയ്ത് സിപിഎം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ ലോക്കല്‍ മേഖലകളിലടക്കം ജനകീയ പ്രതിഷേഷധം നടത്തുന്നതിനൊപ്പം മുഴുവന്‍ ബ്രാഞ്ചുകളിലും പന്തംകൊളുത്തി പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. ഇതിനിടെ റെയ്ഡ് നടക്കുന്ന പിണറായി വിജയന്റെ തിരുവനന്തപുരത്തേയും കണ്ണൂരിലെയും വീടിന് മുന്നിലും റിയാസിന്റെ കോഴിക്കോട്ടെ വീടിന് മൂന്നിലും നേതാക്കളും പ്രവര്‍ത്തകരുമെത്തി പ്രതിഷേധം നടത്തി വരികയാണ്.
റെയ്ഡിലൂടെ നടക്കുന്നത് പിണറായിക്കെതിരെയുള്ള ആക്രമണമല്ലെന്നും സിപിഎമ്മിനെതിരെയുള്ള ആക്രമണമാണെന്നും എം.വി.ഗോവിനന്‍ പറഞ്ഞു. വീണാ വിജയന്‍ മകളായി പോയി എന്നതിന്റെ പേരില്‍ അച്ഛന്റെ പേരില്‍ കേസെടുക്കാന്‍ ഇഡിക്ക് കഴിയില്ല. കേസ് അന്വേഷിക്കാനാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. അതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. വലിയ സഹനവും കടന്നാക്രമണവും സഹിച്ചുകൊണ്ടാണ് പിണറായി മുഖ്യമന്ത്രിവരെ ആയത്. പിണറായിക്കെതിരെയുള്ള കേസായി ഇതിനെ കാണുന്നില്ല. പാര്‍ട്ടിക്കെതിരെയുള്ള കടന്നാക്രമണത്തിന്റെ ഏറ്റവും അവസാനത്തെ ആയുധമാണ്. സിപിഎം ഇതിനെ ചെറുത്താണ് മുന്നോട്ട് പോയിട്ടുള്ളത്. ജനകീയമായും നിയമപരമായും ഇതിനെ പ്രതിരോധിക്കും. ഒരു ആഹ്വാനവുമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയ സ്ഥിതിയാണുള്ളത്. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പിണറായി വിജയനെ തകര്‍ത്തുകൊണ്ടാണ് സാധിക്കുക എന്നതുകൊണ്ട് അതിനെ പ്രതിരോധിക്കും' എം.വി.ഗോവിനന്‍ പറഞ്ഞു.