വയനാട്ടില്‍ ഷിഗല്ല:  ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ്
 


കല്‍പ്പറ്റ: കോളിയാടി സ്‌കൂളിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാന്‍ നിര്‍ദേശം. രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്‌കൂളിലെ കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്‌കൂളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പനി,ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്‌കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയില്‍ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media