ബംഗാളില്‍ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി 


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്‌കൂളുകള്‍ക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുവന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാകും.

സംസ്ഥാനത്തുടനീളം ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അസംബ്ലി പ്രാര്‍ത്ഥനയില്‍ 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് മദ്രസ വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇത് ഉടനടി പ്രാബല്യത്തില്‍ വരുന്നതാണെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് മദ്രസകള്‍ക്കും സമാന ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ ക്ലാസുകള്‍ക്ക് മുന്നോടിയായി നടക്കുന്ന അസംബ്ലികളില്‍ വന്ദേ മാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്നാണ് സ്‌കൂളുകള്‍ക്കായി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media