തിരുവനന്തപുരം: നെട്ടയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നോട്ടീസ് ഡെപ്യൂട്ടി മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും നോട്ടീസ്. ഡെപ്യൂട്ടി മേയര്‍ ആശ നാഥ്, കൗണ്‍സിലര്‍മാരായ സുമി ബാലു, യമുന എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നാളെ മൊഴി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന് പൊലീസ് നോട്ടിസില്‍ പറയുന്നു. മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ സ്ഥലത്തില്ലാത്തതിനാല്‍ നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ല. ആര്‍ ശ്രീലേഖ കേസില്‍ അഞ്ചാം പ്രതിയാണ്. ഡെപ്യൂട്ടി മേയര്‍ ആശാ നാഥ് ആറാം പ്രതിയാണ്.
യമുന, സുമി ബാലു എന്നീ കൗണ്‍സിലര്‍മാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സുമി ബാലു ആണ് കേസിലെ ഒന്നാം പ്രതി. പൊലീസ് റിപ്പോര്‍ട്ടിന്റെറെ അടിസ്ഥാനത്തിലാണ് ബിജെപി കൗണ്‍സിലര്‍മാക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസിനെ വലിയ രീതിയില്‍ അധിക്ഷേപിക്കുന്ന തരത്തില്‍ ആയിരുന്നു ശ്രീലേഖ അടക്കമുള്ള ബിജെപി നേതാക്കള്‍ പെരുമാറിയത്. ശ്രീലേഖയുടെ വിവാദമായ പോടാ പുല്ലേ പൊലീസ് വിളി ഈ പ്രതിഷേധ മാര്‍ച്ചിലാണ് നടന്നത്. കഴിഞ്ഞ ദിവസമാണ് വട്ടിയൂര്‍ക്കാവ് സംഘര്‍ഷത്തില്‍ ആര്‍ ശ്രീലേഖയെ പ്രതി ചേര്‍ത്തത്. കേസില്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥിനെയും പ്രതി ചേര്‍ത്തിരുന്നു. ആര്‍ ശ്രീലേഖക്ക് നോട്ടീസുമായി പൊലീസ് വീട്ടില്‍ എത്തിയെങ്കിലും ശ്രീലേഖ ടൂറിലാണെന്ന് പൊലീസിനെ അറിയിച്ചു.