ഒന്നുകില്‍ റാലി അല്ലെങ്കില്‍ പോലീസുമായി യുദ്ധം
 

 ചോര കൊടുത്തും കോഴിക്കോട് ബീച്ചില്‍ പാലസ്തീന്‍ ഐക്ദാര്‍ഢ്യ റാലി നടത്തും: കെ.സുധാകരന്‍ 


 


കോഴിക്കോട്:കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎം ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ രം?ഗത്ത്. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകില്‍ റാലി നടക്കും, അല്ലെങ്കില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ യുദ്ധം നടക്കും. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഇതുമായി ബന്ധപ്പെട്ട് മന്ത്രി റിയാസിന്റെ പ്രതികരണം തരംതാണതാണ്. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്. ഈ പരിപാടി മുടക്കാന്‍ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നാണവും മാനവുമില്ലാത്ത സര്‍ക്കാരാണിതെന്നും 23-ന് പന്തല്‍ കെട്ടി 25-ന് പരിപാടി നടത്തിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു.

തരൂര്‍ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിന്റെ ലീഗ് റാലി പ്രസംഗത്തിലെ ഒറ്റവാക്കില്‍ തൂങ്ങുന്നത് ബുദ്ധിശൂന്യതയാണെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി പിഎ മുഹമ്മദ് റിയാസിന് എതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാറും രം?ഗത്തെത്തി. കോണ്‍ഗ്രസ്സിന്റെ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. റിയാസ് അല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും കെ. പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.

16 ദിവസം മുന്‍പ് റാലിക്ക് അനുമതി നല്‍കുമെന്ന് കളക്ടര്‍ വാക്കാല്‍ പറഞ്ഞതാണ്. കോഴിക്കോട് എവിടെ റാലി നടത്തണമെന്ന് കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഐഎം അല്ലാതെ ആരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണ് അവര്‍ക്കുള്ളത്.
കോണ്‍ഗ്രസ്സ് അവിടെ റാലി നടത്തും. പലസ്തീന്‍ ജനതയ്ക്ക് ആദ്യം മുതലേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, നവ കേരള സദസിന്റെ വേദി മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. പലസ്തീന്‍ വിഷയത്തിലെ ജാള്യത മറക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനാലാണ് സിപിഐഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിക്കുന്നു.സര്‍ക്കാരിന്റെ പരിപാടി പൊളിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത് ഉള്‍പ്പടെ വേറെ ഇഷ്ടംപോലെ വേദികള്‍ കോഴിക്കോടുണ്ടല്ലോയെന്നും ഇത് ജാള്യത മറക്കാന്‍ വേണ്ടി മാത്രമാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media