മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ
ഒരുക്കാന്‍ വനിതകളും; ചരിത്രത്തില്‍ ആദ്യം
മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ
ഒരുക്കാന്‍ വനിതകളും; ചരിത്രത്തില്‍ ആദ്യം
മക്കയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ വനിതാ സൈനികരും. ചരിത്രത്തില്‍ ആദ്യമായുമാണ് സുരക്ഷ ഉറപ്പാക്കാനായി വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ മക്കയിലും മദീനയിലും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ സേവനങ്ങള്‍ ഒരുക്കാന്‍ ഒട്ടേറെ വനിതാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
സൈനിക യൂണിഫോമും ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടത്തിന് മുകളില്‍ കറുത്ത നിറത്തിലുള്ള ബെററ്റ് എന്നിവ ധരിച്ചാണ് മക്കയിലെ ഗ്രാന്‍ഡ് പള്ളിക്ക് ചുറ്റും വനിതാ സൈനികര്‍ സുരക്ഷാ ചുമതല വഹിക്കുന്നത്.
സൈനികനായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നാണ് മോന എന്ന യുവതി സൗദി വനിതാ സൈനിക വിഭാഗത്തില്‍ അംഗമായത്. പരിശുദ്ധ നഗരത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായം ചെയ്യാന്‍ ഇത്തവണ മോനയും കൂട്ടരമുണ്ട്. യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്ന നിലയില്‍ നിന്ന് രാജ്യത്തെ ആധുനികവത്കരിക്കാനും വൈവിധ്യവല്‍ക്കരണത്തിലൂടെ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സാമൂഹികവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വരികയാണ്. വിഷന്‍ 2030 എന്ന പരിഷ്‌കരണ നടപടിയുടെ ഭാഗമായി സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കുകയും മുതിര്‍ന്ന സ്ത്രീകള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.
കഅബക്ക് ചുറ്റം തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്ന ചുമതലയിലാണ് മറ്റൊരു സൈനികയായ സമര്‍. സൈക്കോളജി പഠനത്തിന്‌ശേഷം കുടുംബത്തിന്റെ പിന്തുണയോടെയാണ് സൈന്യത്തില്‍ ചേര്‍ന്നതെന്ന് സമര്‍ പറയുന്നു.