കെ റെയില്‍ : കേന്ദ്ര റെയില്‍വേ മന്ത്രി ഇന്ന് കേരളത്തില്‍
നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും
ദില്ലി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പി മാരുമായി കൂടിക്കാഴ്ച നടത്തും.പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് എം പി മാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പദ്ധതി സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് നിവേദനത്തില്‍ ഉന്നയിക്കുന്നു. ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധര്‍ പദ്ധതിപ്രയോഗികമല്ലെന്നു വ്യക്തമാക്കിയ കാര്യവും നിവേദനത്തില്‍ ചൂണ്ടികാണിക്കുന്നു.പദ്ധതി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്നുള്ള 18 എം പിമാരും പുതുച്ചേരി എം പി വി വൈത്തി ലിംഗവുമാണ് നിവേദനത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. എന്നാല്‍ ശശി തരൂര്‍ എം പി നിവേദനത്തില്‍ ഒപ്പ് വച്ചിട്ടില്ല, വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്. വൈകീട്ട് 3 മണിക്കാണ് റെയില്‍വേ മന്ത്രിയും എം പി മാരുമായുള്ള കൂടിക്കാഴ്ച.