നടി അനന്യ പാണ്ഡയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, 
മൊബൈല്‍ ഫോണടക്കം പരിശോധിക്കുന്നു


മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ യുവ നടി അനന്യ പാണ്ഡയെ ഇന്ന് എന്‍സിബി വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്കും. മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ വാട്‌സ് ആപ്പ് ചാറ്റുകളിലെ യുവ നടിയാണ് അനന്യപാണ്ഡെ . ലഹരി മരുന്ന് ഇടപാടിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് എന്‍സിബിയുടെ കണ്ടെത്തല്‍. ഇന്നലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാന്‍ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാന്‍ എന്‍സിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടന്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീര്‍ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം. ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് താരങ്ങള്‍ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങള്‍ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സമീര്‍ ഉടനെ ജയിലില്‍ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു. 

എന്നാല്‍ രാഷ്ട്ര സേവനത്തിന്റെ പേരില്‍ ജയിലില്‍ പോവാന്‍ താന്‍ തയ്യാറാണെന്ന് സമീര്‍ വാങ്കഡെ തിരിച്ചടിച്ചു. പണം തട്ടുന്ന സംഘമെന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് മാലിദ്വീപില്‍ പോയത്. എന്നിട്ടും തന്റെ കുടുംബത്തെയടക്കം മന്ത്രി വേട്ടയാടുകയാണെന്നും സമീര്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media