എകെജി സെന്ററിലുള്ളവരോട് കാണിക്കുന്ന ധാര്‍ഷ്ട്യം
 ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്കെതിരെ  മുനീര്‍


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ചാന്‍സിലര്‍ക്ക് അധികാരം നല്‍കാതെ തന്നിഷ്ടപ്രകാരം മുഖ്യമന്ത്രി കാര്യങ്ങള്‍ ചെയ്യുന്നത് വലിയ ഭരണഘടനാ ലംഘനമാണെന്ന് മുനീര്‍ ആരോപിച്ചു. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്.  ഒരു സമുദായം മാത്രം ഒന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. എകെജി സെന്ററിലുള്ളവരോട് കാണിക്കുന്ന ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട എന്നും മുനീര്‍ അഭിപ്രായപ്പെട്ടു.

'ഇഎംഎസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീ?ഗ്. ഇത് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലകാല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാല്‍ ഞങ്ങളിനി സഭയില്‍ ഇടപെടണ്ട എന്നാണോ. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട, സ്വന്തം വീട്ടില്‍ മതി.
ലീഗിന്റെ തലയില്‍ കയറി നിരങ്ങണ്ട. പള്ളിയില്‍ ലീഗ് സംസാരിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളില്‍ ഇടയലേഖനം വായിക്കാറില്ലേ. ഒരു സമുദായം മാത്രം ഒന്നും മിണ്ടാന്‍ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്' എന്നും മുനീര്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media