കാനഡ വിസ; അപേക്ഷകര്‍ക്ക് തിരിച്ചടി, നടപടികള്‍ വൈകും
 



ദില്ലി: കാനഡയിലേക്കുള്ള വിസ അപേക്ഷകളില്‍ നടപടികള്‍ വൈകും. 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവെച്ചതായി കാനഡ അറിയിച്ചു. അതേസമയം, ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യ- കാനഡ നയതന്ത്ര തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടര്‍ന്നു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് കാനഡ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ദില്ലിയിലെ ഹൈക്കമ്മീഷനില്‍ മാത്രം സര്‍വീസുകള്‍ തല്‍ക്കാലം തുടരും.  നയതന്ത്ര പരിരക്ഷ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തില്‍ കാനഡയുടെ 41 ഉദ്യോഗസ്ഥര്‍ ഇന്നലെ മടങ്ങി.  ഇന്ത്യയുടെ നിര്‍ദ്ദേശം അന്താരാഷ്ട്ര നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി മെലനി ജോളി ആരോപിച്ചു ഇന്ത്യയ്ക്ക് കാനഡയിലുള്ളതിന്റെ രണ്ടിരട്ടി ഉദ്യോഗസ്ഥര്‍ കാനഡയ്ക്ക് ഇന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എണ്ണം വെട്ടിക്കുറയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കിയത്.

കഴിഞ്ഞ ഒരു മാസമായി കാനഡയുമായി ചര്‍ച്ചയിലാണെന്നും നയതന്ത്ര ചട്ടങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ചാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു. ഇന്ത്യയ്ക്കകത്തെ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിനു ശേഷം കാനഡ രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരിന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി. മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസ് കാനഡ നിര്‍ത്തിവച്ചത് കാനഡയിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന നൂറുകണക്കിനാളുകള്‍ക്ക് വന്‍ തിരിച്ചടിയായി. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media