ലുമിനസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിംങ്ങ്
ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: ലുമിനസ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സ്‌ക്രൈബിങ്ങിന്റെ പുതിയകേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ ഷാന്‍സി, സിഇഒ അഖില്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ. ബോബി ചെമ്മണ്ണൂരിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്തു.