യുപി മദ്രസ ബോര്‍ഡ് നിയമം ഭരണഘടനാ വിരുദ്ധമമെന്ന് അലഹബാദ് ഹൈക്കോടതി
 



ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ 'യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്റ്റ് 2004' ഭരണഘടനാവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. ഈ ആക്റ്റ് മതേതര തത്വങ്ങള്‍ക്ക് എതിരാണെന്ന് ലഖ്നൗ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇപ്പോള്‍ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹര്‍ജിയിലാണ് ലഖ്നൗ ബെഞ്ചിന്റെ വിധി. യുപി മദ്രസ ബോര്‍ഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആ ബോര്‍ഡ് കൈകാര്യം ചെയ്യുന്നതിനും എതിരെയായിരുന്നു ഹര്‍ജി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡിവിഷന്‍ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങള്‍ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഉത്തര്‍പ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മദ്രസകള്‍ക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ 2023 ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media