രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ 1.07 ലക്ഷം :രോഗവ്യാപനവും മരണവും കുറയുന്നു


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.17 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ 7.5 ആയി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 12.2 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2.13 ലക്ഷം പേരാണ് പുതുതായി രോഗമുക്തി നേടിയത്. 865 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,01,979 ആയി ഉയര്‍ന്നു.   

സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 33,538 ആണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 32.53 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്.

കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രോഗവ്യാപനം അതിവേഗത്തില്‍ വര്‍ധിച്ചിരുന്ന മിസോറാം, ആന്ധാ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കോവിഡിന്റെ ശമനം പ്രകടമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 45.10 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 169.46 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media