ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയില്‍ വന്‍ മുന്നേറ്റമെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി ജെ എല്‍ എല്ലിന്റെ റിപ്പോര്‍ട്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഹോട്ടലുകളെ എണ്ണം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിരിക്കുന്നത്. ഈ വര്ഷം ഇതുവരെ മൊത്തത്തില്‍ 54 ഹോട്ടലുകള്‍ പുതുതായി ഉയര്‍ന്നു. 4,282 മുറികള്‍ ഈ വര്‍ഷം കൂടി.
ആഭ്യന്തര ഓപ്പറേറ്റര്‍മാര്‍ 34 ഹോട്ടലുകള്‍ ആരംഭിച്ചപ്പോള്‍ 20 അന്താരാഷ്ട്ര കമ്പികളുടെ ഹട്ടലുകളാണ് ഉയര്‍ന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവാഹ സീസണ്‍ മുന്നില്‍ കണ്ടാണ് പലരും നിലവില്‍ ഹോട്ടലുകള്‍ നവീകരിക്കുന്നത് ഉള്‍പ്പടെ ചെയ്യുന്നത്. കൂടാതെ ശീതകാലം എത്തുന്നതും വ്യവസായികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ശീതകാല അവധികളില്‍ യാത്രക്കാരുടെ എന്നതില്‍ വര്‍ദ്ധനയുണ്ടാകും. പലപ്പോഴും അവ കുടുംബ സമേതമായിരിക്കും. ഇതും വ്യവസായികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇതൊന്നും കൂടാതെ ബിസിനസ്സ് യാത്രകളും വര്‍ഷാവസാനത്തോടെ വര്‍ദ്ധിക്കും. മൊത്തത്തില്‍ സീസണ്‍ അടുക്കുമ്പോഴേക്ക് വ്യവസായം പച്ച പിടിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവര്‍.
കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം വിവാഹവും അവധിയുമെല്ലാം ആഘോഷിക്കപ്പെടുമ്പോള്‍ രണ്ട് വര്‍ഷത്തെ നഷ്ടം നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല. 2023 ല്‍ കോവിഡിന് മുന്‍പുള്ള രീതിയില്‍ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോട്ടല്‍സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടര്‍ ജയ്ദീപ് ഡാങ് പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ 150,000 ബ്രാന്‍ഡഡ് ഹോട്ടല്‍ മുറികളുണ്ട്. സെപ്തംബര്‍ പാദത്തില്‍ ഈ മേഖല 89 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു, ബിസിനസ് നഗരങ്ങളിലുടനീളം ഹോട്ടല്‍ മുറികളുടെ ആവശ്യം ഈ പാദത്തില്‍ ശക്തമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.