കോഴിക്കോട്: മില്‍മ കോഴിക്കോട് ഡയറിയില്‍ ജീവനക്കാര്‍ ജൈവ പച്ചക്കറി വിളവെടുപ്പു നടത്തി. ഡയറിയിലെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനു മുകളിലാണ് ജീവനക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിക്കപ്പെട്ട പച്ചക്കറി തോട്ടം. ഡയറി സീനിയര്‍ മാനെജര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്്. വെണ്ട, വഴുതിന, തക്കാളി, പയര്‍, പച്ചമുളക്, എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൂടാതെ പ്ലാന്റിനു താഴെ വ്യാപകമായി കറിവേപ്പിലയും കൃഷി ചെയ്യുന്നുണ്ട്.ഡയറിയില്‍ നിന്നും പുറം തള്ളുന്ന മലിനജലം ഇഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് ഇവിടുത്തെ കൃഷിക്കും പൂന്തോട്ടത്തിനുമൊക്കെ നനയ്ക്കുന്നത്.