വില്‍പ്പനയില്‍  കുതിപ്പുമായി ടാറ്റാ മോട്ടോഴ്‌സ്.


ഇന്ത്യൻ  വാഹന വിപണിയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി ടാറ്റ മോട്ടോഴ്‌സ് കുതിക്കുന്നു. 2021 മാര്‍ച്ച് മാസത്തെ ആഭ്യന്തര വാഹന വില്‍പ്പനയുടെ കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 505 ശതമാനം അധിക വളര്‍ച്ചയാണ് വില്‍പ്പനയില്‍ ടാറ്റാ മോട്ടോഴ്‌സ് കൈവശമാക്കിയിരിക്കുന്നത് .

കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില്‍പന വളര്‍ച്ചയാണു   ജനുവരി- മാര്‍ച്ച് പാദത്തിൽ  കമ്പനി നേടിയിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. കഴിഞ്ഞ മാസം ആകെ 66,609 യൂണിറ്റ് വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ ടാറ്റ വില്‍പ്പന നടത്തിയത്. 2020 മാര്‍ച്ച് മാസത്തിലെ ആകെ വാഹന വില്‍പ്പന 11,012 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വില്‍പ്പന നടത്തിയ യാത്രാ വാഹനങ്ങളുടെ എണ്ണം 5676 ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അത് 29,654 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏപ്രില്‍ മാര്‍ച്ച് കാലത്തെ യാത്രാവാഹന വില്‍പനയിലും 201920 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 69% വളര്‍ച്ച നേടി. 2,22,025 യൂണിറ്റാണു 202021ല്‍ ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാവാഹന വില്‍പന. യാത്രാവാഹന വിഭാഗത്തില്‍ കമ്പനിയുടെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പനയാണിതെന്നും കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതിയ സഫാരി ഉള്‍പ്പെടെയുള്ള ന്യൂ ഫോറെവര്‍ ഉല്‍പന്നങ്ങളുടെ മികച്ച പ്രകടനമാണ് യാത്രാവാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്‌സിനു മികച്ച വില്‍പ്പന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നാണ് വിലയിരുത്തുന്നത്. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 36,955 അധിക യൂണിറ്റിന്റെ വര്‍ധനവാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടായിരിക്കുന്നത്.    വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മടങ്ങോളം  ഉയർച്ച ഉണ്ടായി . മാര്‍ച്ചില്‍ 705 വൈദ്യുത വാഹനങ്ങളും 2021 ജനുവരി - മാര്‍ച്ച് പാദത്തില്‍ 1,711 ഇ വികളുമാണ് കമ്പനി ആകെ വില്‍പ്പന നടത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media