പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കേണ്ട; ഇറാനിലെ ക്ലാസ് മുറികളില്‍ വിഷ വാതക പ്രയോഗം
 



ടെഹ്‌റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ ക്ലാസ് മുറികളില്‍ പെണ്‍കുട്ടികള്‍ക്കു നേരെ വിഷവാതക പ്രയോ?ഗം. വിഷവാതകം പ്രയോ?ഗം നടന്നതായി ഇറാന്‍ ആരോ?ഗ്യ ഉപമന്ത്രി യോനസ് പനാഹി സ്ഥിരീകരിച്ചു. ക്വാം നഗരത്തിലെ സ്‌കൂളുകളില്‍ ചില വ്യക്തികളാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ നവംബര്‍ മാസം നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. ക്വാമില്‍ കരുതിക്കൂട്ടിയുള്ള പ്രയോഗമാണ് നടന്നിട്ടുള്ളതെന്ന് ഇന്നലെ മന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് വിഷബാധയേറ്റതിനാല്‍ ക്വാമിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. 
പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതകപ്രയോ?ഗം നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തില്‍ രഹന്യാന്വേഷണ വിഭാ?ഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സര്‍ക്കാര്‍ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media