Astor AI എസ്യുവിയുടെ ബുക്കിംഗ്  എംജി മോട്ടോര്‍സ് ആരംഭിച്ചു


എംജി മോട്ടോര്‍സ് അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ആസ്റ്റര്‍ എസ്യുവി അവതരിപ്പിച്ചത്. രാജ്യത്ത് AI (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആയി എത്തുന്ന ആദ്യ മോഡലാണിത്.

അവതരണത്തിന് ശേഷം എംജി മോട്ടോര്‍ ആസ്റ്ററിനുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുയാണ്. ഓണ്‍ലൈനില്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബ്രാന്‍ഡിന്റെ ഡീലര്‍ഷിപ്പുകളിലുടനീളവും 21,000 രൂപ ടോക്കണ്‍ തുകയ്ക്ക് വാഹനം ബുക്ക് ചെയ്യാന്‍ കഴിയും.

ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മുതല്‍ ആദ്യത്തെ 5000 യൂണിറ്റുകളുടെ ഡെലിവറികള്‍ ഷെഡ്യൂള്‍ നിര്‍മ്മാതാക്കള്‍ ചെയ്തിട്ടുണ്ട്, അതിനുശേഷം ആമുഖ വിലകള്‍ ബ്രാന്‍ഡ് പിന്‍വലിക്കും. നിലവില്‍, എസ്യുവിക്ക് 9.78 ലക്ഷം രൂപ മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

എംജി ആസ്റ്റര്‍ സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി എന്നിങ്ങനെ അഞ്ച് ട്രിമ്മുകളില്‍ ലഭ്യമാണ്. വാഹനത്തിന് രണ്ട് എഞ്ചിനുകള്‍ കമ്പനി നല്‍കിയിരിക്കുന്നു. 110 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ പെട്രോളും (6-സ്പീഡ് മാനുവലും സിവിടിയുമായി ജോടിയാക്കി) 140 bhp കരുത്ത് സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോളും യൂണിറ്റും വാഹനത്തില്‍ വരുന്നു. 1.5 ലിറ്റര്‍ പതിപ്പ് ആറ് സ്പീഡ് മാനുവല്‍ CVT ഗിയര്‍ബോക്‌സുകള്‍ വാഗ്ദാനം ചെയ്യുന്നു, 1.3 ലിറ്റര്‍ യൂണിറ്റ് സ്റ്റാന്‍ഡേര്‍ഡായി ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്നു.


ആസ്റ്ററിന് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS), ഒരു റോബോട്ട് ഹെഡ് ആകൃതിയിലുള്ള ഒരു വ്യക്തിഗത AI അസിസ്റ്റന്റ് എന്നിങ്ങനെ രണ്ട് പ്രീമിയം സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകള്‍ ലഭിക്കുന്നു.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, പൈലറ്റ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ ADAS -ല്‍ ഉള്‍പ്പെടുന്നു.

ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്‌നോളജി, പനോരമിക് സണ്‍റൂഫ്, 7.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള ഡിജിറ്റല്‍ കീ എന്നിവയാണ് എസ്യുവിയുടെ മറ്റ് സവിശേഷതകള്‍. ഡിജിറ്റല്‍ കീ നിങ്ങളുടെ കാര്‍ കീ നഷ്ടപ്പെടുകയോ മറക്കുകയോ ചെയ്താല്‍ കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ടാക്കാനും നിങ്ങളെ അനുവദിക്കുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media