വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം
മുംബൈ: വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 300 പോയന്റ് നേട്ടത്തില്‍ 48,410ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 14,234ലുമെത്തി. നിഫ്റ്റി മിഡ് ക്യാപ് സൂചിക റിക്കോര്‍ഡ് ഉയരം കുറിച്ചു.
ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തില്‍. ഐടി സൂചികകളോടൊപ്പം എല്ലാ വിഭാഗങ്ങളിലെ ഇന്‍ഡക്‌സുകളും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ് ഉള്‍പ്പെടെ അഞ്ചു കമ്പനികള്‍ മൂന്നാം പാദത്തിലെ പ്രവര്‍ത്തന ഫലം ഇന്നു പുറത്തുവിടും.