മോന്‍സന്‍ മാവുങ്കലിന്റെ പേരില്‍ ഭൂമിയും വസ്തുക്കളും ഇല്ല


തിരുവനന്തപുരം: മോന്‍സന്‍ കേസില്‍ പരാതിക്കാര്‍ക്ക് 'നയാപൈസ' കിട്ടില്ലെന്ന് വിവരം. പ്രതിയുടെ പേരില്‍ ഭൂമിയോ വസ്തുക്കളോ ഇല്ലാത്തതാണ് കാരണം. ആകെയുളളത് ചേര്‍ത്തലയിലെ  കുടുംബ സ്വത്ത് മാത്രമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നിലയില്‍ പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട പണം  തിരികെ കിട്ടിയേക്കില്ലെന്നാണ് വ്യക്തമാകുന്നത്.

മോന്‍സന്റെ പേരിലോ ബിനാമി പേരുകളിലോ സ്വത്തുക്കളുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈംബ്രാഞ്ച് കത്തുനല്‍കി. മുഴുവന്‍ പണവും ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ആവര്‍ത്തിക്കുന്നത്. പാസ്‌പോര്‍ട് ഓഫീസിനും ക്രൈംബ്രാഞ്ച് കത്തു നല്‍കി. വ്യാജ പാസ്‌പോര്‍ട്ടില്‍ ഇയാള്‍ വിദേശത്ത് പോയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങി. ആദ്യഘട്ടത്തില്‍ മോന്‍സനും ഇയാളുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. മോന്‍സന്റെ സാമ്പത്തിക - ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ആദായ നികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ശേഖരിച്ചു. അതേസമയം ആദായ നികുതി വകുപ്പ് പരാതിക്കാരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

സംസ്‌കാര ചാനലിന്റെ ചെയര്‍മാനാകാന്‍ താന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന് മോന്‍സന്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. ഹരിപ്രസാദെന്നയാളാണ് ചാനലിന് വേണ്ടി സമീപിച്ചത്. നടനും സംവിധായകനുമായ രാജസേനനും തന്നെ ഇതേ ആവശ്യത്തിന് സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മോന്‍സനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്തു.

മോന്‍സന്റെ പക്കലുള്ള പുരാവസ്തുക്കളുടെ പരിശോധന സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ സംയുക്തമായാണ് മോന്‍സന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ പരിശോധിക്കുന്നത്. ഇത് മുഴുവന്‍ വ്യാജമാണെന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാല്‍ ആധികാരികത ഉറപ്പാക്കേണ്ടത് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണെന്നും  മന്ത്രി വ്യക്തമാക്കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media