സര്‍വ്വേ നടത്തും മുമ്പെ എങ്ങിനെ ഡിപിആര്‍ തയ്യാറാക്കിയെന്ന് 
കോടതി: കെ-റെയിലില്‍ സര്‍ക്കാരിന് ഉത്തരം മുട്ടുന്നു 


കാച്ചി: എല്ലാ നിയമവും പാലിച്ചു മാത്രമേ കെ റെയില്‍  പോലെയൊരു പദ്ധതി നടപ്പാക്കാന്‍ ആകൂവെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി . സര്‍വ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആര്‍ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി. ഏരിയല്‍ സര്‍വ്വേയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. 

ഡിപിആര്‍ പരിശോധിക്കുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണല്‍ സോളിസ്റ്റിര്‍ ജനറല്‍ ഇന്ന് കോടതിയെ അറിയിച്ചത്. കെ റെയിലിനോട് സാങ്കേതിക രേഖകള്‍ ചോദിച്ചിട്ടുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. സര്‍വ്വേ നടത്തും മുമ്പ് ഡിപിആര്‍ തയ്യാറാക്കിയോ എന്നായിരുന്നു ഹൈക്കോടതി ഇന്ന് സര്‍ക്കാരിനോട് ചോദിച്ചത്. ഡിപിആര്‍ തയ്യാറാക്കും മുമ്പ് എന്തൊക്കെ നടപടികള്‍ എടുത്തെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.  സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഏരിയല്‍ സര്‍വ്വേ പ്രകാരണമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇപ്പോഴും സര്‍വേ നടക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു, റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് സര്‍വേ നടത്തുന്നത്. ഏരിയല്‍ സര്‍വേയ്ക്ക് ശേഷം ഇപ്പോള്‍ ഫിസിക്കല്‍ സര്‍വേ നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

എന്നാല്‍ സര്‍വ്വേ എങ്ങനെ ആണ് നടത്തുന്നതെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും, കുറ്റി നാട്ടുന്നതിന് മുമ്പ് സര്‍വ്വേ തീര്‍ക്കണമായിരുന്നുവെന്നും  കോടതി പറഞ്ഞു.. ഇപ്പൊള്‍ കുറ്റികള്‍ നാട്ടുന്നില്ല എന്ന് കെ റെയില്‍ കോടതിയെ അറിയിച്ചു. ആളുകള്‍ കോടതി ഉത്തരവ് മറയാക്കി കുറ്റികള്‍ എടുത്തു കളയുന്നു എന്ന് സര്‍ക്കാര്‍ പരാതിപ്പെട്ടപ്പോള്‍  അങ്ങനെയുണ്ടെങ്കില്‍ സര്‍ക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ആളുകള്‍ റീത്ത് വെച്ചാല്‍ സര്‍ക്കാരിന് നിയമ നടപടി സ്വീകരിക്കാം, അതിനു കോടതിയെ പഴി ചാരിയിട്ട് കാര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

പ്രാഥമിക സര്‍വ്വേക്ക് പോലും കേരള സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാര്‍ വാദിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തത്വത്തില്‍ ഉള്ള അനുമതിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍വ്വേ നടക്കുന്നത് എന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. 

ഏരിയല്‍ സര്‍വ്വേ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച ഹൈക്കോടതി ഏരിയല്‍ സര്‍വ്വേ അടിസ്ഥാനത്തില്‍ എങ്ങനെ ആണ് ഡിപിആര്‍ തയാറാക്കുക എന്നും വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഏതൊക്കെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്ന് മനസിലാക്കാനാണ് സര്‍വ്വേയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കോടതിയുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുന്നുവെന്ന്  സര്‍ക്കാര്‍ പരാതിപ്പെട്ടു. 


വിഷയത്തില്‍ വിശദമായ മറുപടി സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയോട് അപേക്ഷിച്ചു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രമാണ്് സര്‍വേ നടത്തുന്നതെന്നും ഏറ്റെടുക്കാന്‍ വേണ്ടിയല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വ്വേ പൂര്‍ത്തിയാകാതെ 955 ഹെക്ടര്‍ ഏറ്റെടുക്കാന്‍ എങ്ങനെ അനുമതി നല്‍കുമെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇപ്പോള്‍ നടക്കുന്ന സര്‍വ്വേയുടെ സ്വഭാവം എന്താണെന്നും കോടതി ചോദിച്ചു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media