ശമ്പളം കൊടുത്തിട്ട് മതി പരിഷ്‌കരണം

കെഎസ്ആര്‍ടിസിയില്‍  സിറ്റി സര്‍ക്കുലര്‍ ബസുകള്‍ സിഐടിയു തടയും
 


 



തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ (ksrtc) സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസിനെതിരെ (city circular electric bus service) പരസ്യ പ്രതിഷേധവുമായി ഭരണാനുകൂല സംഘടനയായ സി ഐ ടി യു(citu). കെ സ്വിഫ്റ്റ് ബസ് തടഞ്ഞാണ് സി ഐ ടി യു പ്രതിഷേധം. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ഭരണാനുകൂല സംഘടനയായ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ ബസ് തടയുന്നത്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എടുക്കാന്‍ വന്ന ഡ്രൈവറെ ഇറക്കാനും ശ്രമം . 

കെ എസ് ആര്‍ ടി സി യില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുകയാണ്. ഇന്നലെ ട്രേഡ് യൂണിയനുമായി നടത്തിയ കെ എസ് ആ ടി സി എം.ഡി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് യൂണിയനുകള്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസുകളാണ് സി ഐ ടി യു തടയുക. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സര്‍വ്വീസ് തടയുന്നത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം. സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്‌കരിക്കുമെന്ന് ബി എം എസും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്

ഹ്രസ്വദൂര സര്‍വീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടികളില്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസ്സുകള്‍ എത്തിയാല്‍ തടയുമെന്നാണ് സി ഐ ടി യു പ്രഖ്യാപനം. പേരൂര്‍ക്കട, സിറ്റി ഡിപ്പോയിലും  ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് പൊലീസ് സഹായത്തോടെയാണ് സര്‍വീസ് നടത്തുക .ഡിപ്പോകളില്‍ പൊലീസ് വിന്യാസം ഉണ്ട്.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media