വില്‍പ്പന കൂട്ടാന്‍ മികച്ച ഓഫറുകളുമായി വാഹന കമ്പനികള്‍


ഓണക്കാലത്ത് മികച്ച ഓഫറുകളുമായി വാഹന വിപണി. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വാഹനവിലയുടെ പരമാവധി വായ്പ ഉറപ്പു നല്‍കിയും ഡിസ്‌കൗണ്ടുകളും മറ്റ് സൗജന്യങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് വാഹന നിര്‍മ്മാണ കമ്പനികള്‍.

മാരുതിയും ഹ്യുണ്ടേയും ചെറുകാറുകള്‍ക്കും എസ്യുവികള്‍ക്കും അരലക്ഷം രൂപ വരെ ഇളവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. 

വലിയ വിലക്കുറവുകള്‍ പ്രഖ്യാപിച്ചാണ് ടാറ്റ മോട്ടോഴ്‌സ് മത്സരത്തിനിറങ്ങുന്നത്. ടിയാഗോയ്ക്ക് കാല്‍ലക്ഷം രൂപയാണ് ഇളവ്. മറ്റ് മോഡലുകള്‍ക്ക് വിലക്കുറവിനൊപ്പം വായ്പ്പാപദ്ധതികളുമുണ്ട്. 

അതേസമയം പെട്ടെന്ന് തകരുകയും അതിലും വേഗത്തില്‍ ഉണരുകയും ചെയ്ത ഇരുചക്രവാഹന വിപണിയും ഓണത്തിന് വലിയ പ്രതീക്ഷയാണ് വെക്കുന്നത്. ഇതിനിടെ, പെട്രോള്‍ വിലവര്‍ധനവും ഇരുചക്രവാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ അടുപ്പിച്ചു.

ഈമാസം ഒന്നുമുതല്‍ പ്രളയ സെസ് ഒഴിവാക്കിയത് വാഹനവിപണിക്ക് കരുത്തായി. അതേസമയം, ഡിമാന്‍ഡിനനുസരിച്ച് വാഹനലഭ്യത ഉറപ്പാക്കുകയാണ് വിതരണക്കാര്‍ക്ക് മുന്നിലുള്ള വെല്ലുവിളി. എങ്കിലും ഓണം കഴിയും മുന്‍പ് പരമാവധി തിരിച്ചുവരവ് സാധ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media