ഐസിഐസിഐ ബാങ്കിന്‍റെ ലാഭ വിഹിതത്തിൽ വൻ വർദ്ധനവ് .
ഐസിഐസി ബാങ്കിന്‍റെ ലാഭ വിഹിതത്തില്‍ വന്‍ കുതിച്ച് ചാട്ടം. 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 260 ശതമാനം വര്‍ധനവാണ് ഐസിഐസി ബാങ്കിന്‍റെ ലാഭ വിഹിതത്തിലുണ്ടായത്. അറ്റാദായത്തിന്റെ മൂന്നിരട്ടിയാണ് (4402.62 കോടി) ഈ വര്‍ധനവ്. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ ഇത് 1,221.36 കോടി ആയിരുന്നു. ബാങ്കിന്‍റെ നെറ്റ് ഇന്‍ററസ്റ്റ് വരുമാനത്തിൽ 17 ശതമാനം വർധനയോടെ 10,431 കോടിയായാവുകയും ചെയ്തു. 2020-21 സാമ്പത്തിക വർഷത്തിന്റെ മുൻ പാദത്തിൽ ഐസിഐസിഐ ബാങ്ക് 4,940 കോടി അറ്റാദായമായിരുന്നു നേടിയത്. മാർച്ച് പാദത്തിൽ ബാങ്കിന്‍റെ മൊത്തം വരുമാനം 23,953 കോടി ഡോളറായിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 23,443 കോടി രൂപയുമായിരുന്നു. ഡിസംബർ പാദത്തിൽ ഇത് 3.67 ശതമാനമായിരുന്ന അറ്റ പലിശ മാർജിൻ മാര്‍ച്ചില്‍ 3.84 ശതമാനമായി ഉയര്‍ന്നു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കിൽ എൻപിഎ അനുപാതം 2021 മാർച്ച് 31 ന് 1.14 ശതമാനമായി കുറഞ്ഞു, 2020 ഡിസംബർ 31 ന് പ്രൊഫോർമാ അടിസ്ഥാനത്തിൽ 1.26 ശതമാനവും 2020 മാർച്ച് 31 ന് 1.14 ശതമാനവുമായിരുന്നു.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2020 ഡിസംബർ 31 വരെ ഐസിഐസിഐ ബാങ്ക് 2020 ഡിസംബർ 31 വരെ 3,509 കോടി രൂപ പ്രോഫോർമ എൻപിഎകൾക്കായി വിനിയോഗിച്ചിട്ടുണ്ട്.