ചൈനീസ് ചാരക്കപ്പല്‍ വീണ്ടും ശ്രീലങ്കയിലേക്ക്
 



കൊളംബോ: ശ്രീലങ്കന്‍ തുറമുഖത്ത് ഗവേഷണ കപ്പല്‍ നങ്കൂരമിടാന്‍ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആശങ്ക നിലനില്‍ക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്.  കഴിഞ്ഞ വര്‍ഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിട്ടിരുന്നു. ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നു. ഷി യാന്‍ 6  എന്ന കപ്പല്‍ ഡോക്ക് ചെയ്യാന്‍ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാല്‍ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കന്‍ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ പറഞ്ഞു.

സമുദ്രശാസ്ത്രം, മറൈന്‍ ജിയോളജി, മറൈന്‍ ഇക്കോളജി എന്നീ രംഗത്ത് പരിശോധനകള്‍ നടത്തുന്ന 60 പേര്‍ അടങ്ങുന്ന ശാസ്ത്രീയ ഗവേഷണ കപ്പല്‍ എന്നാണ് എന്നാണ് ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഷി യാന്‍ 6നെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം, ബഹിരാകാശവാഹന ട്രാക്കിംഗില്‍ വൈദഗ്ദ്ധ്യമുള്ള യുവാന്‍ വാങ് 5 എന്ന ചൈനീസ് ഗവേഷണ കപ്പല്‍ ഹമ്പന്‍ടോട്ടയില്‍ നങ്കൂരമിട്ടതില്‍ ഇന്ത്യ ആശങ്ക ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും ശ്രീലങ്കയിലെ ചൈനീസ് സ്വാധീനവും സംശയത്തോടെയാണ് ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ വീക്ഷിക്കുന്നത്.  

ശ്രീലങ്കന്‍ കടലില്‍ ആയിരിക്കുമ്പോള്‍ ഒരു ഗവേഷണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖം ചൈന 2017 മുതല്‍  1.12 ബില്യണ്‍ ഡോളറിന് 99 വര്‍ഷത്തെ പാട്ടത്തിനെടുത്താണ് നടത്തുന്നത്. ശ്രീലങ്കയെ സമ്മര്‍ദത്തിലാക്കാന്‍ ചില രാജ്യങ്ങള്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിക്കുന്നത് ന്യായമല്ലെന്നും ചൈന പറഞ്ഞിരുന്നു. ശ്രീലങ്കയുടെ വിദേശ കടത്തിന്റെ 52 ശതമാനം ചൈനയുമായാണ്.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media