കൂട്ടികളില്‍ കോവാക്‌സിന്റെ പരീക്ഷണം ജൂണില്‍ ആരംഭിക്കും
ദില്ലി: രണ്ടു മുതല്‍ 18 വയസുവരെയുള്ളവരില്‍ കോവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും. ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്‍ ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനാണ്.ഇന്ത്യയിലെ 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നിലവില്‍ കോവാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്കിടയില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നതിന് ഈ മാസം ആദ്യം ഭാരത്ബയോടെകിന് അനുമതി ലഭിച്ചിരുന്നു.
ജൂണില്‍ ആരംഭിക്കുന്ന പരീക്ഷണം ജൂലൈ പകുതിയോടെ പൂര്‍ത്തിയാകും. ക്ലനിക്കല്‍ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ രണ്ടു വയസുള്ള കുട്ടിക്കാണ് ഏറ്റവും പ്രായം കൂറവ്. ദില്ലി എയിംസ്, എയിംസ് പട്‌ന, മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നാഗ്പൂര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ വിവിധ ഇടങ്ങളിലായി 525 കുട്ടികളിലാണ് പരീക്ഷണം നടത്തുന്നത്. ആദ്യഡോസ് നല്‍കി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുക.