മനുഷ്യാവകാശ കമ്മീഷനിൽ ജില്ലാപോലീസ് മേധാവി :
കുട്ടികൾക്കെതിരായ അക്രമം തടയാൻ എസ് എച്ച് ഒ മാർക്ക് നിർദ്ദേശം നൽകി
കോഴിക്കോട് :- ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിൽ നേപ്പാളി ദമ്പതികളുടെ 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിൽ കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിനാവശ്യമായ നിർദ്ദേശം സബ്ഡിവിഷനിലെ സ്റ്റേഷൻ ഹuസ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
പോക്സോ കേസുകളിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരാതിയിൽ പോലീസ് യഥാസമയം നടപടികൾ സ്വീകരിച്ചതിനാൽ പരാതി കമ്മീഷൻ തീർപ്പാക്കി. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.