നാദാപുരത്ത് പുളിയാവ് പുഴയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മുങ്ങിമരിച്ചു; അപകടം  കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ
 


കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയില്‍ 3 പേര്‍ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അന്‍സാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media