തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ ക്രൈം ബ്രാഞ്ചുകളുടെ പേര് മാറ്റുന്നു. ജില്ലാ പൊലിസ് മേധാവിക്ക് കീഴില്‍ വരുന്ന പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റാണ് ജില്ലാ ക്രൈം ബ്രാഞ്ച്. ജില്ലാ ക്രൈംബ്രാഞ്ചുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് മാറ്റം ഉന്നതതല യോഗം ചര്‍ച്ച ചെയ്തത്. ഡിസ്ട്രിക്റ്റ് ക്രൈം ഇന്‍വെസ്റ്റി?ഗേഷന്‍ യൂണിറ്റ്, ഡിസ്ട്രിക്റ്റ് ക്രൈം ഇന്‍വെസ്റ്റി?ഗേഷന്‍ വിം?ഗ് എന്നീ പേരുകള്‍ എഡിജിപിതലയോഗം ചര്‍ച്ച ചെയ്തു. ഡിസ്ട്രിക്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്ന പേരിലേക്ക് മാറാമെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. കൂടുതല്‍ ഇന്‍സ്‌പെക്ടര്‍ തസ്തികള്‍ സൃഷ്ടിച്ച് ജില്ലാ ക്രൈം ബ്രാഞ്ചുകളെ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പേരു മാറ്റവും.