ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന്  250 സീറ്റുകൾ  



മേപ്പാടി:ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ല്‍ നിന്നും 250 സീറ്റുകളായി ഉയര്‍ന്നു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ സര്‍വ്വകലാശാലയുടെയും (KUHS) നടപടിക്രമങ്ങളിലൂടെയാണ് സീറ്റ് വര്‍ധനയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഗുണമേന്മയുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും മികച്ച ക്ലിനിക്കല്‍ പരിശീലനവും ലഭ്യമാക്കുന്നതിന് ഈ സീറ്റ് വര്‍ധന വഴിയൊരുക്കും. ആധുനിക ചികിത്സാ സംവിധാനങ്ങള്‍, പരിചയസമ്പന്നരായ അധ്യാപകര്‍, വിപുലമായ ക്ലിനിക്കല്‍ സൗകര്യങ്ങള്‍, പഠന-ഗവേഷണ രംഗത്തെ തുടര്‍ച്ചയായ വികസനം, മികച്ച രീതിയിലുള്ള പശ്ചാത്തലം, ദേശീയ നിലവാരം പുലര്‍ത്തുന്ന ഡിപ്പാര്‍ട്‌മെന്റ് മ്യൂസിയങ്ങളും ലക്ചര്‍ ഹാളുകളും, പാഠ്യേതര മേഖലകളിലെ നിറഞ്ഞ സാന്നിധ്യം, ഉയര്‍ന്ന പഠന നിലവാരം എന്നിവയിലൂടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് കൈവരിച്ച മുന്നേറ്റമാണ് 250 സീറ്റുകളെന്ന സുപ്രധാന നേട്ടത്തിലേക്ക് കോളേജിനെ നയിച്ചത്.  

മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘദര്‍ശനപരമായ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയ്ക്ക് കാരണം. ഗുണമേന്മയുള്ള ആരോഗ്യസേവനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡോ. ആസാദ് മൂപ്പന്‍ 2012ല്‍ വയനാട്ടിലെ മേപ്പാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത്. ആരോഗ്യരംഗത്തിന്  പ്രാവീണ്യമുള്ള ഡോക്ടര്‍മാരെ  വളര്‍ത്തിയെടുക്കുന്നതിനായി പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എം ബി ബി എസ് പഠനവും, ഒപ്പം പ്രവേശന പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്കും എന്നാല്‍ സാമ്പത്തീക പരാധീനതകളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ പഠിക്കുവാനുള്ള അവസരവും ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പിലൂടെ നല്‍കി വരുന്നു. 

വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം, സാമൂഹിക പ്രതിബദ്ധത എന്നിവ ഒരേ കുടക്കീഴില്‍ കൊണ്ടുവരുന്ന സമഗ്ര ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രമായി മാറാന്‍ കുറഞ്ഞ കാലംകൊണ്ട് കഴിഞ്ഞത് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിനെ വ്യത്യസ്തമാക്കുന്നു. 

നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് പുറമെ മറ്റനേകം തൊഴിലധിഷ്ഠിത കോഴ്‌സുകളും ക്യാമ്പസില്‍ നടന്നുവരുന്നു.  കൂടാതെ  ജൈവ വൈവിധ്യങ്ങളുടെ നാടായ വയനാട്ടില്‍ അന്യം നിന്ന് പോകുന്ന സസ്യലതാദികളെ സംരക്ഷിയ്ക്കുന്നതിനും പുതു തലമുറയ്ക്ക് അത്തരം അറിവുകള്‍ പകരുന്നതിന് ഉതകുംവിധം വിശാലമായ നസീറ ബൊട്ടാണിക്കല്‍ ഗാര്‍ഡനും റേഡിയേഷന്‍ അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും വരും മാസങ്ങളില്‍ ക്യാമ്പസില്‍ പ്രവര്‍ത്തനസജ്ജമാകും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media