കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രത്യേക പീഡിയാട്രിക് ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു.കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ ചികിത്സയും എകോപിത പരിചരണവും ലഭ്യമാക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യം. ഹൃദയ വൈകല്യങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കാം. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴചയായിരിക്കും ക്ലിനിക്കിന്റെ പ്രവര്‍ത്തനം.
ആരോഗ്യ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് ആയിരത്തില്‍ എട്ടു കുട്ടികള്‍ക്ക് ജന്മനാ ഹൃദയവൈകല്യങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്. ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഹൃദയപേശികളുടെ ബലക്കുറവ് തുടങ്ങി മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൃത്യമായ ചികിത്സ ലഭിക്കാതെ ഹൃദസ്തംഭനത്തിലേക്ക് നയിക്കാം. ശ്വാസംമുട്ടല്‍, അമിതമായ കിതപ്പ്, പാല്‍ കൂടിക്കാനുള്ള ബുദ്ധിമുട്ട് ശരീരത്തിലെ നിര്, വളര്‍ച്ചക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞാല്‍ ഭൂരിഭാഗം പ്രശ്‌നങ്ങളും ശസ്ത്രക്രിയയിലൂടെയോ മരുന്നുകളിലൂടെയോ പരിഹരിക്കാന്‍ സാധിക്കും. ഇത്തരം സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നല്‍കാനാണ് ക്ലിനിക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കുട്ടികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും സാധാരണ ജീവിതവും ഉറപ്പാക്കാനാണ് തങ്ങള്‍ പുതിയ ക്ലിനിക്കിലൂടെ ആഗ്രഹിക്കുന്നമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി വാര്‍ത്താ സമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് എ.ജി.എം. ഷീന നമ്പ്യാര്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി രേണു പി.കുറുപ്പ്, ചീഫ് കണ്‍സള്‍ട്ടന്റ് രമദേവി കെ.എസ്, ഡോ. നബീല്‍ ഫൈസല്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്മാരായ ഡോ. ഗിരീഷ് വാരിയര്‍ ഡോ. ശബരിനാഥ് മേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലിനിക്കിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9961097779 നമ്പറില്‍ ബന്ധപ്പെടാം
l3ai0v