ആക്രമണത്തില്‍ മൊജ്താബയും മുഖം വികൃതമായി, കാലുകള്‍ക്ക് പരിക്കേറ്റു, മനശക്തിക്ക് കുറവില്ല?
 


ടെഹ്‌റാന്‍: ഇറാന്‍ പരമോന്നതനേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂഎസ്., ഇസ്രമേല്‍ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനും ഗുരുതര പരിക്കുകളേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനശ്ശക്തിക്ക് കുറവൊന്നുമുണ്ടായിട്ടില്ലെന്നും തിരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുപ്പമുള്ള മൂന്ന് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതി, യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തില്‍ മൊജ്താബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇര ആക്രമണത്തിലായിരുന്നു മൊജ്താബയുടെ പിതാവും ഇറാന്റെ പരമോന്നത നേതാവുമായിരുന്നു ആയത്തൊള്ള അലി ഖമനേയ്‌നി കൊല്ലപ്പെട്ടത്. മൊജിതാബയുടെ മുഖത്ത് ഗുരുതരമായ മുറിവുകളേറ്റിരുന്നെന്നും ഒരുകാലിനോ അല്ലെങ്കില്‍ ഇരുകാലുകള്‍ക്കുമോ പരിക്കേറ്റതായുമാണ് വിവരം.

ആക്രമണത്തില്‍ മുഖം വികൃതമായിട്ടുണ്ടാകാമെന്നും സൂചനയുണ്ട്. പരിക്കുകളില്‍നിന്ന് അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിയോ കോണ്‍ഫറന്‍സിന് വഴി ഉന്നത തല യോഗങ്ങളില്‍ പങ്കെടുക്കുന്ന മൊജ്താബ, അമേരിക്കയുമായുള്ള നയതന്ത്ര ചര്‍ച്ച ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിക്കപ്പെട്ടിട്ടും ഇതുവരെ മൊജ് താബയുടെ ചിത്രങ്ങളോ വീഡിയോകളോ ശബ് സന്ദേശങ്ങളോ പുറത്തെത്തിയിട്ടില്ല. മൊജ്താബയ്ക്കേറ്റ പരിക്കുകളുടെ തീവ്രതയെക്കുറിച്ചുള്ള വിവരങ്ങളും പൊതുവിടത്തില്‍ ലഭ്യമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്താവനകള്‍ പലപ്പോഴായി ഇറാന്‍ പുറത്തുവിടുന്നുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media