ഡയറി മാത്രമല്ല മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോയെന്ന് കോടതി 

 മാസപ്പടി കേസില്‍ ഡയറി മാത്രം വച്ച് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ 


കൊച്ചി: മാസപ്പടി അഴിമതി ആരോപണങ്ങളില്‍ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇ ഡി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി എഫ് ഐ ആര്‍ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാന്‍ സമര്‍മ്മിച്ച ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കേസെടുക്കാന്‍ ആവശ്യമായ മൊഴികളും ലഭ്യമാക്കിയിട്ടുണ്ടെന്ന ഇഡി വാദം സര്‍ക്കാരിനെ കോടതി ഓമര്‍പ്പിച്ചു. കേസെടുക്കണമെന്ന ശുപാര്‍ശ കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.


ഇഡി കത്തില്‍ എഫ്‌ഐആര്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇ ഡിയുടെ പ്രധാന തെളിവ് ഡയറി മാത്രമാണ്. ഡയറി വെച്ച് കേസെടുക്കാന്‍ ആകില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ഡയറി മാത്രമല്ലല്ലോ മൊഴികളും ഹാജരാക്കിയിട്ടുണ്ടല്ലോ എന്ന് കോടതി ചോദിച്ചു.


അതേസമയം പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ കത്ത് ഇഡി കോടതിയില്‍ ഹാജരാക്കി. മൊഴി പകര്‍പ്പ് അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. ഇത് സര്‍ക്കാരിന് കൈമാറിയോ എന്ന് കോടതി ചോദിച്ചു. പൂര്‍ണമായ മൊഴി പകര്‍പ്പ് കൊടുത്തിട്ടില്ലെന്നായിരുന്നു ഇഡിയുടെ മറുപടി. കേസ് എടുക്കാന്‍ മൊഴി വിവരങ്ങള്‍ ആവശ്യമില്ലെന്നും തെളിവുകള്‍ കത്തിലുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയില്ലേ എന്ന് കോടതി ചോദിച്ചു, രേഖപ്പെടുത്തിയെന്ന് ഇഡി മറുപടി നല്‍കി. പൊലീസ് ആവശ്യപ്പെട്ടാല്‍ മൊഴി പകര്‍പ്പ് നല്‍കാന്‍ തയ്യാറാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കേസ് എടുക്കണമെന്ന് നിലപാട് ഇഡി കോടതിയില്‍ ആവര്‍ത്തിച്ചു. ഇല്ലെങ്കില്‍ കോടതിയെ നേരിട്ട് സമീപിക്കാന്‍ ഇഡിയ്ക്ക് അവകാശമുണ്ടെന്നും വാദിച്ചു. ഇ ഡി പൊലീസിനെ പോലെ അന്വേഷണ ഏജന്‍സിയല്ല, വിവര ശേഖരണവും തുടര്‍ നടപടികളുമാണ് ഇ ഡിയുടെ പരിധിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഇ ഡി അന്വേഷണ ഏജന്‍സി തന്നെയാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

4h9kz5

Leave a reply

Social Media