വനിതാ സംരംഭകരുടെ സംഗമം; വെൻ കാർണിവെൽ ‘പറുദീസ’ സെപ്റ്റംബർ 5 ന്
 


കോഴിക്കോട്: വനിതാ സംരംഭകരുടെ കൂട്ടായ്മയായ വുമൺ എന്റർപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെൻ കാർണിവൽ 2026 – ‘പറുദീസ’ സെപ്റ്റംബർ 5ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡിൽ നടക്കും.രാവിലെ 9.30ന് കെ. ജയന്ത് എം.എൽ.എ കാർണിവൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സംരംഭകത്വവും വിനോദവും ഒരുമിക്കുന്ന കാർണിവൽ
വനിതാ സംരംഭകർക്ക് തങ്ങളുടെ ബിസിനസുകളും ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും നേട്ടങ്ങൾ ആഘോഷിക്കാനും പുതിയ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കാനും അവസരമൊരുക്കുന്ന വേദിയായിരിക്കും വെൻ കാർണിവെൽ ‘പറുദീസ’യെന്ന് സംഘാടകർ അറിയിച്ചു.
2016ൽ രൂപീകരിച്ച വെൻ വനിതാ സംരംഭകരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ബിസിനസ് നെറ്റ്‌വർക്കിംഗ് സംഘടനയാണ്. നെറ്റ്‌വർക്കിംഗ്, സഹകരണം, പഠനം, പരസ്പര വളർച്ച എന്നിവയിലൂടെ വനിതാ സംരംഭകർക്ക് ശക്തമായ പിന്തുണാ വേദി ഒരുക്കുകയാണ് സംഘടനയുടെ ലക്ഷ്യം.
2021ൽ രൂപം കൊണ്ട വെൻ കാലിക്കറ്റ് ചാപ്റ്റർ നിലവിൽ 140ലധികം വനിതാ സംരംഭകരുടെ ശക്തമായ കൂട്ടായ്മയായി വളർന്നിട്ടുണ്ട്.
‘പറുദീസ’ ഒരു ബിസിനസ് പരിപാടിയിൽ ഒതുങ്ങാതെ കോഴിക്കോടിന്റെ തനത് സംസ്കാരത്തിന്റെയും രുചിയുടെയും കലാപാരമ്പര്യത്തിന്റെയും ആഘോഷങ്ങളുടെയും വൈവിധ്യത്തിന്റെയും നിറം പകരുന്ന സമ്പൂർണ കാർണിവൽ അനുഭവമായിരിക്കും
ഷോപ്പിംഗ്, ഭക്ഷണം, സംഗീതം, കലാപരിപാടികൾ, ഗെയിമുകൾ, വിനോദങ്ങൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, വിവിധ ആഘോഷ പരിപാടികൾ എന്നിവ കാർണിവലിന്റെ ഭാഗമായി നടക്കും.
വിവിധ വെൻ ചാപ്റ്ററുകളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന ബിസിനസ്, സാംസ്കാരിക മത്സരങ്ങൾ, വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ, വിവിധ ചാപ്റ്ററുകളിലെ സംരംഭകർക്ക് പരസ്പരം പരിചയപ്പെടാനും പുതിയ ബിസിനസ് ബന്ധങ്ങൾ വളർത്താനും അവസരമൊരുക്കുന്ന വെൻ നെറ്റ് വർക്കിങ് പവലിയൻ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.
പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

വെൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് മഞ്ജു തോമസ്, വെൻ കാലിക്കറ്റ് പ്രസിഡന്റ് ചാരുമതി രമേഷ്  എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പത്ര സമ്മേളനത്തിൽപ്രോഗ്രാം കൺവീനർ സന്ധ്യ വർമ്മ, വെൻ കാലിക്കറ്റ് ഫൗണ്ടർ ചെയർ ഉത്തര രാമകൃഷ്ണൻ, സെക്രട്ടറി ജൂനി റോയ്, ട്രഷറർ നാന മുഹമ്മദ്, വിദ്യ രമേഷ്  എന്നിവരും  പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media