കാരറ്റും ചെറുപയറും ചേര്‍ന്ന് 
ഇതാ ഒരു പോഷക ഇഡ്ഡലി


 

">

 

">

കാരറ്റും ചെറുപയറും ചേര്‍ന്ന്  
ഇതാ ഒരു പോഷക ഇഡ്ഡലി 

കര്‍ക്കിടകത്തില്‍ രുചിക്കൊപ്പം പോഷകം കൂടി നല്‍കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. അതിനായി നമുക്ക് ചെറുപയര്‍ ഇഡ്ഡലി തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ഇഡ്ഡലി. 
ചേരുവകള്‍
1. മുളപ്പിച്ച ചെറുപയര്‍ 2.50 ഗ്രാം
2. സവാള- ചെറുതായി അരിഞ്ഞത് 100 ഗ്രാം
3. കാരറ്റ് ചെറുതായി അരിഞ്ഞത് 50 ഗ്രാം
4. ഇഞ്ചി അരിഞ്ഞത്് രണ്ട് ടീസ്പൂണ്‍
5. പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍
6. ഉഴുന്ന് 250 ഗ്രാം ( വെള്ളത്തില്‍ കുതിര്‍ത്തത്) 
7. അരി 500 ഗ്രാം ( വെള്ളത്തില്‍ കുതിര്‍ത്തത്)

തയ്യാറാക്കുന്ന വിധം
ഉഴുന്നും അരിയും ഇഡ്ഡലി മാവിനുള്ള പരുവത്തില്‍ അരച്ച് അഞ്ച് മണിക്കൂര്‍ വയ്ക്കുക. മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങി എടുക്കുക. തുടര്‍ന്ന് ഒരു പാനില്‍ സവാളയും കാരറ്റും  വാട്ടണം. ഇതിലേക്ക് ചെറുപയര്‍ ചേര്‍ത്ത് ഇളക്കണം. ഈ കൂട്ടിനൊപ്പ്ം ഇഞ്ചിയും പച്ചമുളകും ചേര്‍ത്തശേഷം തയ്യാറാക്കിയ മാവിലേക്ക്്  ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഇഡ്ഡലി തട്ടിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.

Related Posts

0 Comments

Leave a reply