അവല്‍ ഉണ്ടോ: ഉപ്പുമാവുണ്ടാക്കാം 



എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എന്തുകൊണ്ടും എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. അലവ് കൊണ്ട് ആരോഗ്യകരമായ ഒരു വിഭവം തയ്യാറാക്കിയാലോ?.. എന്താണെന്നല്ലേ? അവല്‍ ഉപ്പുമാവ് .... വളരെ സ്വാദിഷ്ടമായി രുചികരമായ രീതിയില്‍ അവല്‍ ഉപ്പുമാവ് തയ്യാറാക്കാം.

വേണ്ട ചേരുവകള്‍

വെള്ള അവല്‍                 ഒരു കപ്പ്
സവാള                         1 എണ്ണം (വലുത്)
പച്ചമുളക്                       2 എണ്ണം
ഇഞ്ചി                          കാല്‍ ടീസ്?പൂണ്‍ 
കടുക്                           ഒരു ടീസ്?പൂണ്‍
നിലക്കടല                      രണ്ട് ടേബ്ള്‍ സ്?പൂണ്‍
നാരങ്ങ നീര്                    1 ടീസ്?പൂണ്‍
കറിവേപ്പില                      ഒരു തണ്ട്
മഞ്ഞള്‍പൊടി                   ഒരു നുള്ള്
ഉപ്പ്                              ആവശ്യത്തിന്
എണ്ണ                            ഒരു ടീസ്?പൂണ്‍ 

തയാറാക്കുന്ന വിധം

ആദ്യം അവല്‍ വെള്ളത്തില്‍ നന്നായി കഴുകി അരിപ്പയില്‍ വാരാന്‍ വയ്ക്കുക. ശേഷം പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. സവാള, പച്ചമുളക്, ഇഞ്ചി നിലക്കടല, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റി എടുക്കുക. ശേഷം അവലും ഉപ്പും മഞ്ഞള്‍ പൊടിയുമിട്ട് ഇളക്കി യോജിപ്പിക്കുക. ശേഷം നാരങ്ങ നീര് ചേര്‍ത്ത് ഇളക്കി രണ്ട് മിനിറ്റ് നേരം മൂടിവച്ച് വേവിക്കുക. (തേങ്ങ ചിരവിയത് കൂടി ചേര്‍ത്താല്‍ കൂടുതല്‍ രുചികരമാവും). ശേഷം ചൂടോടെ വിളമ്പുക.


 

Related Posts

0 Comments

Leave a reply