അറിയാം ചെമ്മീന്‍ വിശേഷങ്ങള്‍
മൂന്ന് ഔണ്‍സ് ചെമ്മീനില്‍ അടങ്ങിയിരിക്കുന്നത് 19 ഗ്രാം പ്രൊട്ടീനാണ്. ഇത് നമുക്ക് വേണ്ട 75% കലോറിയാകും. കൂടുതല്‍ ചെമ്മീന്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൂടുതല്‍ പ്രൊട്ടീന്‍ ലഭിക്കുമെന്നത് ചുരുക്കം.
മനുഷ്യ ശരീരത്തിന് ആവശ്യമായതും എന്നാല്‍ അധികം സംസാരിച്ച് കേള്‍ക്കാത്തതുമായ ഒന്നാണ് കോപ്പര്‍. അയേണ്‍ മെറ്റബോളിസത്തിന് കോപ്പര്‍ വേണം. ചെമ്മീനില്‍ 300 മൈക്രോഗ്രാം കോപ്പറാണ് അടങ്ങിയിരിക്കുന്നത്. 900 മൈക്രോഗ്രാം കോപ്പര്‍ മാത്രമേ മനുഷ്യ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ളു. കൂടുതല്‍ ചെമ്മീന്‍ കഴിച്ചാല്‍ കൂടുതല്‍ കോപ്പര്‍ ശരീരത്തിലെത്തും.
ഒരു ദിവസം 300 മില്ലിഗ്രാമില്‍ താഴെ മാത്രമേ കൊഴുപ്പ് മനുഷ്യശരീരത്തില്‍ പ്രവേശിക്കാമുള്ളു. ചെമ്മീനില്‍ 140 മില്ലിഗ്രാം കൊഴുപ്പുണ്ട്. ചെമ്മീന്‍ പാകം ചെയ്യുമ്പോള്‍ തേങ്ങാപാല്‍, എണ്ണ എന്നിവ കുറച്ചാല്‍ കൊഴുപ്പും കുറയ്ക്കാന്‍ സാധിക്കും.