ചിക്കന്‍ കോണ്‍ സൂപ്പ് തയ്യാറാക്കാം
 



സൂപ്പ് ആരോഗ്യ ദായകമാണ്. സൂപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. ഭക്ഷണത്തിനു മുമ്പെ സൂപ്പ് കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള താത്പര്യവും കുറയും. രുചികരമായ സൂപ്പുകള്‍ വീട്ടില്‍ തയ്യാറാക്കാം. നമുക്ക് ചിക്കന്‍ കോണ്‍ സൂപ്പ് എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം.  ചേരുവകള്‍: 1 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂണ്‍ ഉപ്പ് 250 ഗ്രാം ചിക്കന്‍ എല്ലുകളുള്ളത് 5-6 കപ്പ് വെള്ളം 1 ടീസ്പൂണ്‍ ഉപ്പ് 1 ടീസ്പൂണ്‍ കുരുമുളക് പൊടി 1.2 ടീസ്പൂണ്‍ അജിനോമോട്ടോ (ഓപ്ഷണല്‍) 2 മുട്ടയുടെ വെള്ള 4-5 ടീസ്പൂണ്‍ കോണ്‍ഫ്ളവര്‍ 1/3 കപ്പ് സ്വീറ്റ് കോണ്‍.  രുചി കൂട്ടാന്‍ 3-4 ടീസ്പൂണ്‍ വൈറ്റ് വിനീഗര്‍ 2-3 പച്ചമുളക് സോയ സോസ് 3-4 ടീസ്പൂണ്‍. 

ഒരു പാത്രത്തില്‍, 5-6 കപ്പ് വെള്ളം, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചിക്കന്‍ എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം ഈ മിശ്രിതം 10-15 മിനിറ്റ് ഇടത്തരം തീയില്‍ വേവിക്കുക.. ശേഷം ഈ സ്റ്റോക്കില്‍ നിന്ന് ചിക്കന്‍ കഷണങ്ങള്‍ മാറ്റി വെക്കുക. ചൂട് പോയതിന് ശേഷം ചിക്കന്‍ ചെറിയ ചെറിയ കഷ്ണങ്ങളാക്കി എടുക്കുക  4-5 ടീസ്പൂണ്‍ കോണ്‍ഫ്ളവര്‍ വെള്ളം ചേര്‍ത്ത് മിക്സ് ആക്കുക. പൊടി ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.  പിന്നീട് സ്വീറ്റ് കോണ്‍ എടുത്ത് വേവിച്ച് മാറ്റി വെക്കണം.  .ശേഷം ചിക്കന്‍ സ്റ്റോക്കിലേക്ക് 1 ടീസ്പൂണ്‍ ഉപ്പ്, കുരുമുളക് പൊടി, അജിനാമോട്ടോ പൊടിച്ച ചിക്കന്‍, ചതച്ച ചോളം എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി തിളപ്പിക്കുക. . കോണ്‍ ഫ്ലോര്‍ മിശ്രിതം സാവധാനം ചേര്‍ക്കേണ്ടതാണ്. ഇത് ചേര്‍ക്കുമ്പോള്‍ ഇളക്കിക്കൊടുക്കണം. അല്ലെങ്കില്‍ കട്ട പിടിക്കും. തീ വളരെ കുറച്ച് വെക്കണം.  അവസാനം, മുട്ടയുടെ വെള്ള ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കുക, അങ്ങനെ മുട്ടയുടെ വെള്ള എല്ലായിടത്തും നല്ലതുപോലെ മിക്സ് ആവണം.  പിന്നീട് അല്‍പ സമയം കൂടി തിളപ്പിച്ച് വേവിച്ചെടുക്കുക  ഇതിലേക്ക് വിനാഗിരി, ചില്ലി സോസ്, സോയ സോസ് എന്നിവ ചേര്‍ത്ത് നല്ല ചൂടോടെ വിളമ്പാവുന്നതാണ്.

Related Posts

0 Comments

Leave a reply