അറിയാം ഈ കിടിലന്‍ ഷേക്കിനെ
ഷേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഷേക്ക് പലരീതിയില്‍ തയ്യാറാക്കാം. മാമ്പഴം, ഇളനീര്‍, പഴം എന്നിവ ചേര്‍ത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെല്‍ത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകള്‍
മാമ്പഴ - രെണ്ണം
ഇളനീരിന്റെ കാമ്പ് - ഒരു കപ്പ്
പഴം - ഞാലിപൂവന്‍ ഒരെണ്ണം
തണുത്ത പാല്‍ -രണ്ടു ഗ്ലാസ്
പഞ്ചസാര - സ്പൂണ്‍
തയ്യാറാക്കുന്ന വിധം...
മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്‌സിയുടെ ജാറിലേക്ക് ചേര്‍ത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും, പാലും, പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. നല്ല രുചികരവും, ഹെല്‍ത്തിയും ആണ് ഈ ഷേക്ക്.