മുട്ടമാല നമ്മുടേതല്ല അതു പോര്‍ച്ചുഗീസുകാര്‍ തന്നതാണ് 

മുട്ടമാല എന്ന വിഭവം വടക്കേ മലബാറുകാരുടെ സ്വന്തം വിഭവമാണെന്നാണ് നമ്മള്‍ ധരിച്ചു പോന്നിരുന്നത്. ധരിച്ചു പോരുക മാത്രമല്ല  ഇത് ഞങ്ങളുടെ വിഭവമെന്ന് അങ്ങ്  അഹങ്കാരത്തോടെ പറയുകയും ചെയ്തിരുന്നു കോഴിക്കോട്ടുകാര്‍. എന്നാല്‍ അത് ശരിയല്ലെന്നാണ് കണ്ടെത്തല്‍. മുട്ടമാല പോര്‍ച്ചുഗീസ് വിഭവമാണ്.

 പോര്‍ച്ചുഗീസുകാര്‍ മലബാറിന് പരിചയപ്പെടുത്തിയതാണ് ഈ വിഭവം. fios de ovos എന്നാണ് പോര്‍ച്ചുഗല്‍ ഭാഷയില്‍ ഈ വിഭവത്തിന്റെ പേര്.  egg threds എന്ന് ഇംഗ്ലീഷില്‍ പറയും. അതാണ് നമ്മുടെ മുട്ടമാലയായി പരിണമിച്ചത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വസ്ത്രത്തിന് പശിമയുണ്ടാകാന്‍ കോഴിമുട്ടയുടെ വെള്ളയാണത്രെ ഉപയോഗിച്ചിരുന്നത്. ഇതിനായി വെള്ളയെടുക്കുമ്പോള്‍ ബാക്കിയാവുന്ന മഞ്ഞക്കരുകൊണ്ട് ഉണ്ടാക്കിത്തുടങ്ങിയ വിഭവമാണ് fios de ovos.വാസ്‌ഗോഡിഗാമയുടെ വരവോടെ പോര്‍ച്ചുഗീസ് ആധിപത്യത്തിനു തുടക്കമിട്ട കോഴിക്കോടിന് അവര്‍ സമ്മാനിച്ച വിഭവമാണ് മുട്ടമാല.

">

മുട്ടമാല നമ്മുടേതല്ല അതു പോര്‍ച്ചുഗീസുകാര്‍ തന്നതാണ് .

Related Posts

0 Comments

Leave a reply