വാര്‍ധക്യം

 അതു മറന്നേക്കൂ
ഗോള്‍ഡന്‍ വില്ലെജുണ്ട്
 


 

">

വാര്‍ധക്യം അതു മറന്നേക്കൂ...
ഗോള്‍ഡന്‍ വില്ലെജുണ്ട് 


വിലകൂടും വാര്‍ധക്യതൂവെള്ളക്ക് യൗവനതങ്കത്തേക്കാള്‍ .. വള്ളത്തോള്‍  ചൊല്ലിയ ആ കാലമല്ലിത് 

വാര്‍ധക്യം പലര്‍ക്കും ബാധ്യതയാവുന്നതിലേക്ക്  കാലം മാറിയിട്ടുണ്ട്. അച്ഛനും അമ്മയും...  അവരെ എന്നും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്നു  മക്കള്‍. എന്നാല്‍ അതെല്ലാം മാറുകയാണ് കാലത്തിന്റെ കുതിപ്പിനൊപ്പം ഓടിയെത്താന്‍ കിതക്കുകയാണ് പുതുതലമുറ. സ്വന്തം മക്കളെപ്പോലും നോക്കാന്‍ അവര്‍ക്ക് നേരാംവണ്ണം സമയമില്ല. അതുകൊണ്ടു തന്നെ വാര്‍ധക്യം ഒരു ചോദ്യചിഹ്നമായി മാറുകയാണ്. 
വാര്‍ധക്യത്തെ സന്തോഷകരമാക്കാം.... സ്വച്ഛന്ദമായ  തെളിനീരരുവിപോലെയാവണം മരണം വരെയുള്ള നാളുകള്‍. അതിനായി അവസരമൊരുക്കുകയാണ് സ്പൈസ് ബൗള്‍ ഹോട്ടല്‍സ്  പ്രൈവറ്റ്ലിമിറ്റഡ്. 
വയനാട്ടിലെ വൈത്തിരി വില്ലേജിലും് കൃഷ്ണഗിരിയിലുമാണ്  ഗോള്‍ഡന്‍ വില്ലേജ് ഒരുങ്ങുന്നത്. വൈത്തിരി വില്ലെജില്‍ ഈ വര്‍ഷം ഗോള്‍ഡന്‍ വില്ലെജ് പ്രവര്‍ത്തനമാരംഭിക്കും. സെപ്തംബറില്‍ ബുക്കിംഗ് തുടങ്ങും. കൃഷ്ണഗിരിയില്‍ പ്രകൃതി മനോഹരമായ 12 ഏക്കര്‍ സ്ഥലത്ത് 142 വില്ലകളും ലക്ഷ്വറി സൂട്ടുകളുമൊക്കെയായുള്ള ഗോള്‍ഡന്‍ വില്ലെജിന്റെ നിര്‍മാണം ഒക്റ്റോബറില്‍ തുടങ്ങും. 2021ല്‍ പൂര്‍ത്തിയാക്കും.60 വയസ് കഴിഞ്ഞ ദമ്പതികള്‍ക്കായാണ്  ഗോള്‍ഡന്‍് വില്ലേജ് ഒരുക്കുന്നത്.  വില്ലയോ, ഡീലക്‌സ് റൂമുകളോ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. ഗോള്‍ഡന്‍ വില്ലെജില്‍ അംഗമാകുന്ന ദമ്പതികള്‍ക്ക് അവരുടെ മരണംവരെ അവിടെ കഴിയാം. ഭക്ഷണം, നിങ്ങളുടെ പരിചരണം, ചികിസ്ത തുടങ്ങി എല്ലാം കാര്യങ്ങളും ഗോള്‍ഡന്‍  വില്ലേജ് നോക്കിക്കൊള്ളും. വിദഗ്ധരായ ഡോക്റ്റര്‍മാരുടെ സേവം 24 മണിക്കൂറും ഇവിടെ ലഭ്യമായിരിക്കും.  സ്വിംമ്മിഗ് പൂള്‍, ഗാര്‍ഡന്‍, ഫിറ്റ്‌നെസ് സെന്റര്‍, യോഗ, സ്്പാ  തുടങ്ങിയ എല്ലാ ലക്ഷ്വറി  സൗകര്യങ്ങളും സൗജന്യമായിരിക്കും. എല്ലാ സായന്തനങ്ങളിലും വിനോദപരിപാടികളുമായി സ്റ്റേജുകള്‍ ഉണരും. 
വര്‍ഷത്തില്‍ രണ്ട് നാഷണല്‍ ടൂറും, ഒരു ഇന്റര്‍നാഷണല്‍ ടൂറുമുണ്ടാവും. ഇനി ഓര്‍മകള്‍ അയവിറക്കാന്‍ നിങ്ങള്‍ക്ക് ജന്മനാട്ടിലൊന്നു പോയി വരണമെന്നുണ്ടോ. ഗോള്‍ഡന്‍ വില്ലെജിന്റെ വാഹനവും ഡ്രൈവറും റെഡിയായിയിരിക്കും. അതില്‍ കയറിയിരുന്നാല്‍ മാത്രം മതി. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നിങ്ങളുടെ കൂടെ കുറച്ചു ദിവസം കഴിയണോ? അതു മാവാം. അതിഥികളായി അവരെ ഗോള്‍ഡന്‍ വില്ലെജ് സ്വീകരിക്കും.
പ്രായം, തെരഞ്ഞെടുക്കുന്ന ഫെസിലിറ്റി എന്നിവ മാനദണ്ഡമാക്കിയായിരിക്കും ഗോള്‍ഡന്‍ വില്ലെജിലെ ചേക്കേറാനുള്ള ചാര്‍ജ്. താമസം മതിയാക്കണമെന്ന്  എപ്പോള്‍ തോന്നിയാലും നിങ്ങള്‍ക്ക് വിട്ടുപോവാനും അവസരമുണ്ട്. ഒരു ദിവസത്തേക്ക് 100 ഡോളര്‍ എന്ന രീതിയില്‍ ഇടാക്കി നിങ്ങളുടെ പണം തിരികെ തരും. 
കടവ് റിസോര്‍ട്ടിന്റെ ശില്‍പ്പിയും വൈത്തിരി വില്ലെജ്, ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് മാനെജ്‌മെന്റ് എന്നിവയുടെ ഉടമയുമായ എന്‍.കെ. മുഹമ്മദിന്റെ  സംരഭമാണ് വൈത്തിരിയിലും കൃഷ്ണ ഗിരിയിലും ഒരുങ്ങുന്ന ഗോള്‍ഡന്‍ വില്ലെജ്.  ദക്ഷിണേന്ത്യയില്‍ അദ്യമായാണ് ഇത്തരമൊരു സംരഭം. 'വാര്‍ധക്യം നിങ്ങള്‍ക്ക് സ്വര്‍ഗ തുല്യമാക്കണോ? ഗോള്‍ഡന്‍ വില്ലെജ് അത് സാധ്യമാക്കും.

Related Posts

0 Comments

Leave a reply