കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം
 



തെറ്റായ ഭക്ഷണ ശീലങ്ങള്‍ ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് കൊണ്ട് തന്നെ നമ്മളില്‍ ഭൂരിഭാഗം പേരും ചെറുപ്രായത്തില്‍ തന്നെ വിവിധ രോഗങ്ങള്‍ക്ക് ഇരയാകുന്നു. അത്തരത്തിലുള്ള ഒരു ഗുരുതരമായ പ്രശ്നമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ഇത് യുവാക്കള്‍ക്കിടയില്‍ പോലും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 

കൊളസ്ട്രോളിന്റെ അളവ് ഒരു പരിധി കവിഞ്ഞാല്‍ അത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ജീവിതശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ ആളുകള്‍ മുന്‍കരുതലുകള്‍ എടുക്കുകയും കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയും വേണം.

മരുന്നില്ലാതെയും കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. ചില പഴങ്ങള്‍ അതിനായി സഹായിക്കുന്നു. ഈ പഴങ്ങള്‍ ശരീരത്തില്‍ നിന്ന് ചീത്ത കൊളസ്ട്രോള്‍ നീക്കം ചെയ്യുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട നാല് പഴങ്ങള്‍ ഇതാ...

ആപ്പിള്‍...

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും ഗുണം ചെയ്യുന്ന പഴമായി ആപ്പിള്‍ കണക്കാക്കപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പോളിഫെനോള്‍ സഹായിക്കുന്നു. ദിവസേന ഒന്നോ രണ്ടോ ആപ്പിളുകള്‍ കഴിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

വാഴപ്പഴം...

വാഴപ്പഴത്തില്‍ നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദിവസവും ഒന്നോ രണ്ടോ ഏത്തപ്പഴം കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു.

പൈനാപ്പിള്‍...

വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് പൈനാപ്പിള്‍. ഇതിലടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ മൂലകങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിനെ വിഘടിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ഉയര്‍ന്ന കൊളസ്‌ട്രോളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

അവോക്കാഡോ...

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒലിക് ആസിഡ് അവോക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അവോക്കാഡോ സലാഡുകള്‍, സാന്‍ഡ്വിച്ചുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഈ പഴങ്ങള്‍ കൂടാതെ ബ്ലാക്ക്ബെറി, സ്ട്രോബെറി എന്നിവ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

 

Related Posts

0 Comments

Leave a reply