
പഴഞ്ചനായി തള്ളേണ്ട ഈ പഴങ്കഞ്ഞിയെ
ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഭക്ഷണമാണ് പഴങ്കഞ്ഞി. ഇത് ഇന്നത്തെ തലമുറയ്ക്ക് അത്ര അറിവില്ല. പണ്ടുകാലത്തെ ആളുകളുടെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണശീലമായിരുന്നു ഇത്. പഴങ്കഞ്ഞി എന്നു കേള്‍ക്കുമ്പോള്‍ പുതു തലമുറയ്ക്ക് ചിലപ്പോള്‍ മുഖം ചുളിഞ്ഞേക്കും. അനാരോഗ്യകരമായ ഭക്ഷണം എന്ന് ചിലരൊക്കെ വിലയിരുത്തിയേക്കാം. തലേന്ന് എടുത്തു വച്ച കഞ്ഞിയില്‍ തൈരോ മോരോ ചേര്‍ത്ത് പച്ചമുളകും ചെറിയുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമെല്ലാം ഞെരടിച്ചേര്‍ത്ത് പാകത്തിന് ഉപ്പുമിട്ട് കഴിയ്ക്കാം.. പഴങ്കഞ്ഞി സ്വാദില്‍ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും കേമനാണ്. ഇതു കൊണ്ടാണ് പണ്ടു കാലത്ത് പാടത്തും പറമ്പിലും എല്ലു മുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയ്ക്ക് പഴങ്കഞ്ഞി ഇഷ്ട ഭക്ഷണമായതും.
ചോറു തടി കൂട്ടുമെന്ന ഭയമുണ്ടെങ്കില്‍ പഴങ്കഞ്ഞി ശരീരത്തിലെ കൊഴുപ്പിനെ എളുപ്പം കണികകളായി മാറ്റുന്നു. ഇതിലെ മാംഗനീസാണ് ഈ ഗുണം നല്‍കുന്നത്. ഇതിനാല്‍ തടി എന്ന പ്രശ്നത്തെ കുറിച്ചും ഭയപ്പെടാനില്ല.വേനല്‍ക്കാലത്ത് ശരീരവും ഒപ്പം വയറും തണുക്കാന്‍ പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പഴങ്കഞ്ഞി. വയറിനുണ്ടാകുന്ന അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്. ചോറ് വെള്ളത്തിലിട്ടു വയ്ക്കുമ്പോള്‍ സെലേനിയം, അയേണ്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ലഭ്യമാകുന്നു. സെലേനിയം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. അയേണ്‍ സമ്പുഷ്ടമായതു കൊണ്ടു തന്നെ വിളര്‍ച്ച ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ബ്രെസറ്റ് ക്യാന്‍സര്‍ ചെറുക്കാന്‍ പഴങ്കഞ്ഞി ഗുണപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്
കഞ്ഞി കുടിക്കുന്നതിലൂടെ നിങ്ങളുടെ അലര്‍ജ്ജിയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കും. ഇതിനൊപ്പം തന്നെ ചര്‍മ്മത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കഞ്ഞി പ്രതിവിധി കാണുമത്രെ. കഞ്ഞി കുടിക്കുന്നതിലൂടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആരോഗ്യപരമായ ബാക്ടീരിയകള്‍ ശരീരത്തിന്റെ ക്ഷീണമകറ്റാന്‍ സഹായിക്കും. പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഴങ്കഞ്ഞി അത്യുത്തമമാണ്.